ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉരതീരും മുമ്പ് ഗുണമാകും യെന്നോവർ
ഊനം ഭവിക്കാതെ താനം ലഭിത്തോവർ
മറതി ഫെരുത്തുള്ളെ മൂഢഫ്ഫയൽകളേ
മയ്യൽ വിടുത്തിട്ട് ഉണർച്ചാ കൊടുത്തോവർ
കൊടുക്കുന്നവരേ സിയാറം നളർ കുന്നേ
ഖാദിമിന്ന് യേറ്റം ബഹുമാനം ഈണ്ടോവർ
കഠിനം അദാവത്ത് ചെയ് വാൻ നിനൻദോരെ
ഖൽബയ് മയമാക്കി കിർഫാ കൊടുത്തോവർ
ഒടിയഫ്ഫകയന്റെ മാട്ടും ചതീകളെ
അരുകിൽ അണയ്ക്കാതെ കാക്കും അതെന്നോവർ
തിടുക്കം യെളുമ്മയും ഹുസ്‌നും ഫലിക്കാതെ
ശറഫും വളർമയും താരുന്ന ബൻകുണർ
ബൻകുണർ ഹഖ്ഖാലെ യെന്നിൽ മുശിഫ്ഫുകൾ
വരുകാതെ സന്തോഷം യെന്നും അണയ്ക്ക് അല്ലാഹ്
തൻമതം വിട്ട് ഫിരാന്താലേ ഓടിയേ
ദീവാന്റെ ബ്രമ്മതം ഫോക്കിടെയ് യെന്നോവർ
ഗുൻമന്റെ നോവാലെ ഒരുത്തി മുറാ കൊണ്ട്
കൂഫിയെ നേരത്ത് സൗകിയം ആക്കിയോർ
തിന്മാ മികച്ചെ തിരുടഫ്ഫകയരേ
ചീലം നലവാക്കി മീതെ നടത്തിയോർ
യാറം ഫൊളിക്കുവാൻ കൽഫിച്ചെ കുഫ്ഫാറിൽ
ജോക്കിയം വന്നെത്തി വേണ്ടെന്നുറഫ്ഫിച്ചോർ
മാരി ചൊരിയാതെ മലങ്ങും സമയത്തിൽ
ബയ് വാട് ഉരക്കുകിൽ ഫെയ്യും മഴ യെന്നോവർ
ആര ഫ്‌ഫൊരുളരേ കുറ്റം ഫറഞ്ഞോരിൽ
ഹാനി ഹലാക്കുകൾ തൊനെ കൊടുത്തോവർ
ദൂരം ബഹ്‌റിന്നും കാടും കരയിന്നും
ദുരുതം ബിടുത്തി സലാമത്തിലാക്കിയോർ
ഫെണ്ണായ് ഫിറന്തുള്ളെ കുട്ടിയെ ആണാക്കി
ഫൂതി ഫോൽ നൽകിയേ ഫൂർണ്ണഫ്‌ഫൊലിവാണോർ
കണ്ണിൽ ഭവിത്തുള്ളെ ദെണ്ണം കശ്ഫാലെ
കടുമയിൽ മാറ്റി കൊടുത്തുള്ള മാനീദർ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/4&oldid=218455" എന്ന താളിൽനിന്ന് ശേഖരിച്ചത്