ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തണ്ണീർ അതില്ലാത്ത ഫൊട്ട കിണറ്റിനിൽ
ധാറ ഉറവാലെ നീരയ് നിറയ്‌ത്തോവർ
ഫുണ്ണിയർ ഹഖ്ഖാലെ യെന്നിൽ വരുന്നുള്ളെ
ഫുല്ലാൻകം നാശത്തെ കാത്ത് ഈമാൻ യേക് അല്ലാഹ്
കോലില്ലാ തീഫ്‌ഫെട്ടിൽ തീകൊള്ളി കാട്ടിനോർ
കോട്ടിയം കണ്ടൊരെ നുഖ്‌സ്വാൻ വരുത്തിയോർ
ഫാലില്ലാ കാലിക്ക് വേണ്ടും ഫ്രകാരം
ഫാലയ് അത് യെഫ്‌ഫോഴും നൽകിടെയ് യെന്നോവർ
മാലില്ലാ മിസ്‌കീനിൽ മൗത്തോളം ഏറ്റത്തിൽ
മാലും ഫർഹിനെ നൽകും അത് യെന്നോവർ
തോൽമാ ഭവിക്കുവാൻ നേരിട്ട നമ്പറെയ്
ദോഷം വരുകാതെ ജയമാക്കും യെന്നോവർ
മാണിക്കക്കല്ലല്ലെയെന്ന് ഫറഞ്ഞാരേ
മഖ്ബറ മോളിൽ മുളഫ്ഫിച്ച് കാട്ടിനോർ
ഊണും ഉറക്കവും ഇല്ലാത് ഉരുളുന്നേ
ഊനക്കിലശത്തെ നന്നാക്കി വിട്ടോവർ
ഷീണം അരിശത്തും ചോരനെണംഫോക്കും
ശീഗരം ശിഫയാക്കി കണ്ടുള്ളെ യോഗീദർ
കീണുത വാതവും ഫാകം കുഴച്ചിലും
കിൺട ക്കുരകളും മാറ്റി കനിന്തോവർ
തലഫാകം നിണ്ടുള്ളെ മഞ്ഞഫ്ഫവുട്ടന്റെ
തടി അതയ് കാൽഫാകം കാട്ടി നിലഫ്ഫിച്ചോർ
ഫൊലിവും വളർമയിൽ ഫൂണ്ട് നടന്നോവർ
ഫാരം ഇബാദത്തയ് ചെയ്ത് സുഹ്ദായോവർ
ബലിയോനിൽ ഏറ്റം അടുത്തുള്ളെ ഫുന്നാരർ
ബലിമാ ശഹീദെന്ന കനിയെ ഭുജിത്തോവർ
നലവെന്ന ഫാതയിൽ ഫൂണ്ട് നടന്നോവർ
നാണിയ കേളികൾ ബീശി ഫറന്നോവർ
ശിഫയില്ലാ രോഗത്തിന് ഗുണമുൻ ദവാഇനെ
ശരിയായ് കൊടുക്കുന്നെ ശുഹ്‌റത്തുടയോവർ
നഫ്‌സിൽ ഫിശാശികൾ യേറ്റാൽ ഈ ഖോജാന്റെ
നാമം ചെവിത്തൂതുൽ ഫോകും അത് യെന്നോവർ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/5&oldid=218456" എന്ന താളിൽനിന്ന് ശേഖരിച്ചത്