ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉഫകാരം ചെയ്യാതെ ഊനം വരുത്തുന്ന
അരികരേ ളുൽമിനെ മാറ്റും അതെന്നോവർ
കുഫ്‌റായൊരുത്തൻ നടിച്ച് ഫറഞ്ഞാരേ
കുവൽ തീരും മുമ്പ് കറാമത്ത് കാട്ടിനോർ
ഫള്ള വരുത്തവും ചന്നി ഫിരാന്തുമേ
ഫാറ്റി ഫർഹാക്കി താരും അത് യെന്നോവർ
തുള്ളി വിറക്കുന്ന കഠിന ഫനികളേ
ദൂരം വിടുത്തി നൽ റാഹത്ത് അണയ്ഫ്‌ഫോവർ
ചൊള്ള ഫലിത്തൊരു കുട്ടി ഉരുളുമ്പൾ
തള്ള മുറാ കൊണ്ട് യാസീൻ നദറിനേ
വിള്ളി വിളിത്തുള്ള നേരം അലംബലയ്
വിടുത്തി സുഖത്തിനെ ചേർത്തിടെയ് യെന്നോവർ
യെന്നോരെ വല്ലോരും ബല്ല തലത്തീന്നും
യെതം കെട്ട് കൂഫ്ഫുകിൽ ഹാളിറാകുന്നോവർ
ബന്നിയാൽ നാശങ്ങൾ യേശുകിൽ ബേഗത്തിൽ
ബാട്ടം വരുത്താതെ ക്ഷേമം കൊടുഫ്‌ഫോവർ
നന്നായെ നിയ്യത്താൽ ഖൽബിൽ ഉറഫ്‌ഫോടെ
നാമം വിളിക്കുകിൽ സകി ചെയ്യും യെന്നോവർ
മുന്നിട്ട് വാരുന്ന ബണ്ണം ഹലാക്കുകൾ
മെയ്യിൽ അണയ്ക്കാതെ തട്ടുന്ന ബല്ലീദർ
ബല്ലീദർ മേലെ മഹബ്ബത്ത് ഫൂണ്ടുള്ളെ
മനുതരിൽ മാലും ഖൊശികൾ കൊടുഫ്‌ഫോവർ
വല്ലേ മുറാദും ഇവരെ ഇടയാക്കി
വല്ലോനിൽ തേടുകിൽ ബീടും അതെന്നോവർ
കൊല്ലിൽ ഇറങ്ങിയേ തൊല്ലാ കിലശത്തേ
കടുകനെ യെൻതനിൽ സുഖമാക്കി തൻദോവർ
കൊല്ലം കഴിക്കുന്നേ നേർച്ചാ ഫിൻദിച്ചാരെ
കിണ്ടം വബാ ദീനം മുൽകിൽ അണച്ചോവർ
ഫരുത്ത മരത്തിന്റെ മോളീന്ന് വീണോനെ
വരുത്തഫ്‌ഫെടുത്താതെ ഭൂമീൽ അണയ്ത്തവർ
ഫെരുത്തെ ഇടങ്ങേറിൽ ഫെട്ട് മലങ്ങിയേ
ഫേദരേ റാഹത്തിൽ നേരാക്കും സയ്യിദർ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/6&oldid=218457" എന്ന താളിൽനിന്ന് ശേഖരിച്ചത്