ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുത്തി തലക്കുത്താൽ മെത്തെ ഫിരളിയം
ആയെ ഫൊളുതിൽ സുഖമാക്കി യെന്നോവർ
നറുക്ക് ഫിഴക്കാതെ കിട്ടി കനിൻതോവർ
നൻകൽ കാരിയത്തിൽ നേർച്ചാ ഫലിച്ചോവർ
മാറ്റം കരുതി ചതിഫ്ഫാൻ ഒരുങ്ങിയേ
മാറ്റാരേ ളുൽമിനെ മാറ്റും അതെന്നോവർ
നീറ്റിൽ നില തെറ്റി ഹൈറാനത്തായോരെ
നിമിഷം സലാമത്തിലാക്കി കൊടുത്തോവർ
ഫേറ്റിന്റെ നോവാൽ ഇടങ്ങേറ് അണയുകിൽ
ഫേദം വരുത്തി ഫെറീക്കും അതെന്നോവർ
കാറ്റ് ഫലിക്കാതെ കാട്ടിൽ വിളക്കിനെയ്
കത്തി കനിൻതുള്ള കൗതുക ഫോരിശർ
ഫോരിശർ മണ്ണിനെ നൽകുവാൻ ലോകരിൽ
ബലിമാ മഖാമകം ഇല്ലെന്ന് ഉരത്താരേ
സാരാ ഖബ്‌റിന്റെ ഉള്ളിന്ന് ഉറുമ്പുകൾ
സാദാ മണൽ മോളിൽ കാട്ടി കനിൻതോവർ
ഫാരി ഒരുത്തി ഫെരുത്തെ മെയ്യാഭരണം
ഫൂണ്ട് തനിച്ചിട്ട് ഫോകും ഫൊളുതിലേ
ചോരർ അടുത്ത് കുലഫ്ഫാൻ ഒരുങ്ങിയേ
സമയം ഹാളിറാഇ വേജാറകത്തിയോർ
കത്തി കരിയലും ഫൊട്ടി ഫൊളിയലും
കഷ്ടം അലംബലും കാക്കും അത് യെന്നോവർ
സത്തിയം ചെയ്യുവാൻ ശ്രമിച്ചിടുന്നോനെ
ചങ്കിൽ മുള ഫൊന്തി മുണ്ടാട്ടം മുട്ടിച്ചോർ
കത്‌നെ വിധി ഫോലെ നൽയെ ശറഫാലെ
ഖൈറിൽ ഫിഴക്കാതെ നേരേ നടത്തിയോർ
നിത്യയം അവർക്കൊരു ഫാത്തിഹ എത്തിക്കൂൽ
ചെറുക്കം ബലാലും മറ്റ് യേശൂലാ യെന്നോവർ
ബേകുന്നവർക്കത് വല്ലോരും നേർച്ചകൾ
യെമ്പി മറക്കുകിൽ ജോകിയം നൽകുന്നോവർ
ആകാതെ കാരിയം ചെയ്ത് നടന്നോരെ
അഖലും ഫിഅ്‌ലിനെ നന്നാക്കി ബിട്ടോവർ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/7&oldid=218458" എന്ന താളിൽനിന്ന് ശേഖരിച്ചത്