ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഗം കടിക്കുവാൻ വാരുമ്പൾ നാമത്തെ
നവലുകിൽ കൊത്താതെ ഓടും അത് യെന്നോവർ
ആകെ യെനിക്കുള്ളെ മോഹം ഈ ഖോജാന്റെ
ആഹ് നലവാലെ ബീട്ടിത്തായാ അല്ലാഹ്
തദിബിട്ട് ഉഴലുന്നെ താനത്തുടൻ ചെണ്ട്
താഴ്ചാ തഹയ്യർ അകത്തും അത് യെന്നോവർ
യെതിരിട്ട് ബാരുന്ന ശർറുകളൊക്കെയും
യേതും ഫലിക്കാതെ ധൂളിക്കും യെന്നോവർ
ഇത് ഫോലെ യേറിയെ മദ്ഹും കശ്ഫുകൾ
അവരിൽ അത് ഉണ്ടെന്ന് അറിയുവീൻ ലോകരേ
വിധം ഫോലെ ചൊല്ലുവാൻ യെന്നിൽ അറിവില്ല
വിവരം അറിവാന് മനാഖിബും കിട്ടീല്ലാ
കാട്ടിയെ ബലിമകൾ യെണ്ണി മുടിയൂലാ
കാണി യെടുത്ത് ഞാൻ ഉത്തദാം ഇമ്മാലാ
ബാട്ടം വരുന്നോരിൽ നേട്ടത്തിരുമാലാ
വെസനഫ്‌ഫെടുന്നോർക്ക് സന്തോഷഫ്ഫൂമാലാ
ചേട്ടാ മുസ്വീബത്തേ നീക്കുന്നെ നന്മാലാ
തെണ്ടം മുശിഫ്ഫുകൾ മണ്ടിക്കും ഫൊന്മാലാ
മാട്ടും സിഹ്‌റിനെ മാറ്റുന്നെ അണിമാലാ
മന്ദം ഇടങ്ങേർകൾ തീർക്കും മണിമാലാ
മാലാ ഇതിയിൽ മറിവും ഫിഴവുകൾ
വന്നിട്ടതുണ്ടെങ്കിൽ വിട്ട് ഫൊറുക്ക് അല്ലാഹ്
മേൽമാ ഹുസൈനെന്ന ഖോജാ ഞാൻ തങ്കളേ
മദ്ഹയ് ഫറഞ്ഞതിൽ വല്ല ഫിളമൊളി
ബോലിത്ത് അണവെങ്കിൽ മാഫാഇ ഫൊറുത്തെന്നെ
ബികുടഫ്‌ഫെടുത്താതെ രക്ഷിത്തിടുവീരേ
മേലായ റാസിഖേ നിന്റെ രിളാ തന്നാ
മികവർ അവരിൽ അതെന്നും ബശങ്ങ് അല്ലാഹ്
മരണ സമയത്ത് കലിമത്ത് ഫറയ്ഫിത്ത്
മൽഊൻ ചതി കാത്ത് ഈമാൻ അണയ്ക്ക് അല്ലാഹ്
ബർദി ളറൂറത്തും മറളും ബൻ ളീഖത്തും
മനദിൽ മശഖ്ഖത്തും ബാരാതെ കാക്ക് അല്ലാഹ്

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/8&oldid=218459" എന്ന താളിൽനിന്ന് ശേഖരിച്ചത്