ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായി പ്രോത്സാഹിപ്പിച്ച ഒരമ്മയെ, പിന്നെ തനിക്കു പ്രായംചെന്നതോടുകൂടി വലിയ കളവുകളും കൊലപാതകങ്ങളുംമറ്റും നടത്തിയതിന്ന് മരണശിക്ഷ വിധിച്ചുകിട്ടിയ സമയത്തിൽ ,ഒരു കള്ളൻ മരിക്കുന്നതിന്നുമുമ്പിൽ അമ്മയോടു രണ്ടു വാക്കപറവാനുണ്ടെന്ന നാട്യത്തിൽ, അമ്മയെ അടുക്കൽവരുത്തി ആ ദുഷ്ടയുടെ ചെവി കടിച്ചെടുത്തുവെന്നുള്ള കഥ ഈ അവസരത്തിൽ സ്മരണീയമത്രെ. അവന്നു സാധിച്ചിരുന്നുവെങ്കിൽ അവന്റെ അമ്മയെ കൊല്ലുകതന്നെ അവൻ ചെയ്യുമായിരുന്നു. എന്നാലി‍ തന്നെ അവൾക്ക് അത് മതിയായ ശിക്ഷയാകുമായിരുന്നില്ല.

ദുഷ്കൃത്യങ്ങൾക്കെല്ലാം ആദ്യകാരണം അമ്മയായിരുന്നുവെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവന്നത് പുത്രനായത്പോലെതന്നെയാണ് ദുർയ്യോധനാദികളുടേയും കഥ. കാരണം ആരായിരുന്നാലും, ദുഷ്കീർത്തിയും ശിക്ഷയും അനുഭവിക്കേണ്ടിവന്നത് ദുർയ്യോധനാദികതൾതന്നെ. ന്യായാധിപതി മകനെ ശിക്ഷിച്ചത്പോലെ തന്നെ നമുക്കും ദുർയ്യോധനാദികളുടെ പേരിൽ മാത്രമെ ശിക്ഷവിധിപ്പാൻ തരമുള്ളു. എങ്കിലും മഹാശയന്മാരുടെ ദയയും സഹതാപവും കുറ്റക്കാരനിലും, ദ്വേഷവും വെറുപ്പും അമ്മയിലും പതിയുന്നതുപോലെതന്നെ, തുല്യവികാരങ്ങൾ നമ്മുടെ ഭാരത കഥാപുരുഷന്മാരിലും അവസ്ഥാനുസരണം പതിയേണ്ടതാണല്ലൊ. ഹേ വായനക്കാരെ! മനുഷ്യബുദ്ധിയുടെ വളർച്ച ഇന്നവിധത്തിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/35&oldid=163142" എന്ന താളിൽനിന്ന് ശേഖരിച്ചത്