ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണെന്നു ഇപ്പോഴെങ്കിലും ധരിക്കുവാൻ ശ്രമിക്കുവിൻ

ദുര്യോധനന്മാർ  ഗുരുജനവന്ദ്യന്മാരായിരുന്നില്ല. സ്വമാതാപിതാക്കന്മാർ,ദിവ്യന്മാരായ  ഭീഷ്മർ, ദ്രോണർ  കൃപർ, വിദുരർ  മഹർഷിമാരായ  വേദവ്യാസൻ, സനൽ കുമാരൻ,മാർക്കാണ്ഡേയൻ എന്നിവരുടെ  അഭിപ്രായങ്ങളൊന്നും  ദുര്യോധനാദികൾ കയ്ക്കൊള്ളുകയുണ്ടായില്ലല്ലൊ. ദുർവാശിയാണ് ഇതിന്നു കാരണമെന്നുവരികിലും,ആ ദുർവ്വാശി  മുളപ്പിച്ച് വളർത്തിയത് ധൃതരാഷ്ട്രനും ഗാന്ധാരിയുമല്ലെ ? അടക്ക  നട്ടുമുളപ്പിച്ചാൽ അത്  തേങ്ങ  കായ്ക്കുകയില്ലെന്നു  ധൃതരാഷ്ട്രൻ  ആദ്യമെ  ആലോച്ചിക്കാഞ്ഞത്  അദ്ദേഹത്തിന് വന്ന അപകടമാണല്ലൊ. അതിനെപ്പറ്റി  പിന്നീടു  ഖേദിക്കുന്നത്  വൃഥാവിലല്ലേ ? ധൃതരാഷ്ട്രന്റെ   ലാളനകളാണ് ദുര്യോധനാദികളെ  കേടുവരുത്തിയതെന്നു പറഞ്ഞാൽതന്നെ  വായനക്കാർക്കു  മനസ്സിലാവുന്നതിനാൽ ആ ലാളനകൾ  എന്തെല്ലാമായിരുന്നെന്ന്  ഇവിടെ വിസ്തരിക്കുന്നില്ല.

രാജ്യത്തിനു ദുര്യോധനാദികൾ അവകാശം പറഞ്ഞിരുന്നത് വെറും ദുസ്തർക്കം മാത്രമായിരുന്നുവോ എന്നു സംശയം തോന്നുന്നുണ്ട്. കുരുടനാണെങ്കിലും, വിചിത്രവീര്യന്റെ മൂത്തപുത്രനും ഭാരതകഥതുടങ്ങുന്ന അവസരത്തിൽ രാജ്യം വാണിരുന്നതും ധൃതരാഷ്ട്രനാണ്.പാണ്ഡു, രാജാവായിരുന്നുവെങ്കിൽ, അയാളെ ധൃതരാഷ്ട്രന്റെ അംഗവൈകല്യത്താൽ ഒരു പ്രതിനിധിയുടെ നിലയിലായിരുന്നുവെന്നു കരുതുവാനേ അവകാശമുള്ളു. രാജ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/36&oldid=163143" എന്ന താളിൽനിന്ന് ശേഖരിച്ചത്