ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അസത്യം തന്നെയാണെന്നേ നമുക്കു സത്യനിയമത്തെ സംബന്ധിച്ചേടത്തോളം കരുതുവാൻ തരമുള്ളു. ആ സത്യത്തിന്റെ ഫലമായിട്ടാണ് ഗുരുശാപം കിട്ടിയതും. വിദ്യാഭ്യാസത്തിലുള്ള മോഹം കൊണ്ടും ദ്രോണ​ന്റെ കഠിനകൃത്യംകൊണ്ടു ഉണ്ടായിട്ടുള്ള വാശികൊണ്ടും ചെറുപ്പകാലത്തെ വിവേചനാ ശക്തിക്കുറവുകൊണ്ടുമാണ് ഇതൊക്കെ വന്ന്പോയിട്ടുള്ളതെന്നു കരുതി മാത്രം ഈ അസത്യത്തെക്ഷമിക്കാവുന്നതാണ്. സത്യത്തിന്റെമഹിമയും ശരിയായ സത്യധർമ്മവും അറിയുവാൻതരമില്ലാത്ത പ്രായത്തിൽ ചെയ്തതാകകൊണ്ടു ആയത് ക്ഷമാർഹമാണെന്നാണ് വിചാരിക്കേണ്ടത്. ഗുരുവിന്റെ അടുക്കൽ അഭ്യസിക്കുന്നകാലത്തു തന്റെ ഭക്തിയാലും ശുശ്രൂഷയാലും സാമർത്ഥ്യത്താലും ബുദ്ധിവിശേഷതയാലും ഗുരുവിനെ അതിയായി സന്തോഷിപ്പിക്കുവാനും തന്നിമിത്തം അദ്ദേഹത്തിന്റെ അടുക്കൽ നിന്നു അതിഗൂഢമായ പല വിദ്യകൾ കർണ്ണന്നു അഭ്യസിക്കുവാനും തരപ്പെടുകയും ചെയ്തു. പരശുരാമന്നു ഇത്ര പ്രിയപ്പെട്ട ശിഷ്യൻ വേറെ ആരും ഉണ്ടായിട്ടും ഇല്ല. ഈ പ്രീതിതന്നെയാണ് കർണ്ണന്റെ വാസ്തവം വെളിപ്പെട്ട അവസരത്തിൽ അയാളെ പരശുരാമന്റെ കോപത്തിൽ നിന്നു രക്ഷപ്പെടുത്തിയതും. ക്ഷത്രിയകുലത്തെ ഉന്മൂലനം ചെയ്ത ഭാർഗ്ഗവന്നു് ഇത്രമാത്രം പ്രീതി തോന്നേണമെങ്കിൽ കർണ്ണന്നു എത്രമാത്രം സ്വഭാവഗുണവും ബുദ്ധിഗുണവും

ഉണ്ടായിരുന്നിരിക്കേണ്ടതാണ്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/58&oldid=163155" എന്ന താളിൽനിന്ന് ശേഖരിച്ചത്