ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർജ്ജുനന്ന് തടുപ്പാൻ സാധിച്ചില്ലെന്നുള്ള സംഗതി സു പ്രസിദ്ധമാണ്. ആഗ്നേയാസ്ത്രമയച്ചപ്പോൾ അതിൽനി ന്നും അർജ്ജുനനെ രക്ഷിച്ചതും കൃഷ്ണൻതന്നെയാണല്ലൊ. യുദ്ധാവസാനത്തിൽ പ്രത്യക്ഷമായി, ആയത് കൃഷ്ണൻ കാ ണിച്ചകൊടുകയും ചെയ്തു. കർണ്ണാർജ്ജുനന്മരുടെ മഹത്താ യ ബ്രഹ്മാസ്ത്രപ്രയോഗങ്ങൾതന്നെ നോക്കുക. രണ്ടു പേരുടേയും ബ്രഹ്മാസ്ത്രപ്രയോഗങ്ങളിലുള്ള വ്യത്യാസം കണ്ടതിന്നുശേഷമാണല്ലൊ ഭീമസേനൻ അർജ്ജുനനെ നി ന്ദിക്കുന്നത്. ദിവ്യായുധങ്ങളുടെ സിദ്ധിയും അഭ്യാസപാ ടവവും അർജ്ജുനന്നു കർണ്ണനെപ്പോ ഉണ്ടായിരുന്നില്ലെ ന്നല്ലെഇതിൽനിന്നും മനസ്സിലാക്കാവുന്നത്. "കർണ്ണനെ വധിച്ചത് എങ്ങിനെയായാലും അർജ്ജുനനെല്ലെ?" എന്നു പറിയുന്നപക്ഷം,അതിനെവിസ്തരിക്കുന്നതുതന്നെ ലജ്ജാ വഹമായി തോന്നുന്നു.

  "ഇന്മട്ടുശക്തൻനിന്നണ്ണൻപലർകൂടിച്ചതിച്ചവൻ

ശോച്യനല്ലാനരവ്യാഘ്ര! യുദ്ധംകൊണ്ടുമരിച്ചവൻ"

                                  (ശാന്തി അ  5)

എന്നു നാരദൻ പറഞ്ഞിട്ടുള്ളത് ഈ ഘട്ടത്തിൽ സ്മരണീ യംതന്നെ ഒരു ക്ഷത്രിയൻ എന്നുവേണ്ട ഒരു യൊദ്ധാവി ന്നുകൂടി യോഗ്യമല്ലാത്ത കർമ്മമാണ് ആ അവസരത്തിൽ അർജ്ജുനൻ ചെയ്തത് എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

  അർജ്ജുനനുമായി ഇതിനുമുമ്പു പലതവണയും ക

ർണ്ണൻ പൊരുതു തോറ്റോടുകയാണല്ലൊ ചെയ്തിട്ടുള്ളത്,

എന്നു വായനക്കാർ പറയുമായിരിക്കാം. എന്നാൽ ദ്രോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/67&oldid=163164" എന്ന താളിൽനിന്ന് ശേഖരിച്ചത്