ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്, എന്നുകൂടി ഊഹിക്കേണ്ടിയിരിക്കുന്നു. ഒരസ്ത്രം എന്തു ലാക്ക് നോക്കീട്ടാണ് അയച്ചിരിക്കുന്നതെന്നു മറുപക്ഷത്തി ലുള്ള ഒരു സാരഥിക്ക് അറിയുവാൻ പാടുള്ളതല്ല. അർജ്ജുനനെ രക്ഷിപ്പാനും കർണ്ണന്റെ അസ്ത്രത്തെപാഴാ ക്കുവാനും കൂടി രണ്ടു സാരഥികൾ ഒത്തുചേർന്നുപ്രവർത്തി ക്കയല്ലയോ ചെയ്തത്? യുദ്ധംമുറുകി നടക്കുന്ന അവസ രത്തിൽ കർണ്ണരഥം ചളിയിൽ ആണ്ടുപോയത് എത്ര യും കഷ്ടതന്നെ. അതിനേയുയർത്തുവാനായി അസ്ത്രങ്ങൾ വെച്ച് നിലത്തിറങ്ങി നിരാധാരനായി തേർ ചക്രത്തെ ചുമലിലേറ്റിയ അവസരത്തിലാണല്ലൊ ചതിയായി അ വനെ കൊലചെയ്യുവാൻ അർജ്ജുനന്ന് അവസരം കിട്ടിയത്. "ഈശ്ശത്രുവിൻതലയമ്പെയ്തറുക്കു വൃഷൻതേരിൽക്കേറിടുംമുമ്പുതന്നെ "

                                                         (കർണ്ണാപർവ്വം അ.91)

"മരിയ്ക്കിലുംമഹാരാജാ!പടയിൽസൂതപുത്രനെ ത്രസിച്ചുയോധരെല്ലാരും സിംഹത്തെമാൻകൾപോല

                                        വേ"    (കർണ്ണപർവ്വം അ. 91)

വിധിബലം അലംഘനീയംതന്നെ!

        കർണ്ണൻ യുദ്ധത്തിൽ തന്റെ സ്വന്തം ബാഹുബല

ത്തെ മാത്രമാണ് ആശ്രയിച്ചിരുന്നതെന്നുള്ളതിന്നും അ ദ്ദേഹത്തിന്റെ ധർമ്മനിഷ്ഠക്കു ഒരു മുഖ്യ ഉദാഹരണം അ ർജ്ജുനശത്രുവായ നാഗത്തോടുള്ള അദ്ദേഹത്തിന്റെ മറു പടിതന്നെയാണ്. തന്നെ അസ്ത്രമായി ഉപയോഗിച്ച മ ന്ത്രസന്ധാരണം ചെയ്തു അയക്കുന്നതായാൽ ശത്രുവിനെ

കൊല്ലന്നതാണെന്നു പറഞ്ഞ നാഗത്തോടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/70&oldid=163167" എന്ന താളിൽനിന്ന് ശേഖരിച്ചത്