ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"അതില്ലകർണ്ണൻപടയിൽ പരന്റെ ബലം തുണച്ചുള്ള ജയം കൊതിക്കാ തൊടുത്തിടാ രണ്ടു പാടമ്പുനാഗ! നൂറർജ്ജൂനന്മാർകളെ കൊൽകിലും ‌‌ഞാൻ കർണ്ണപർവ്വം അ.90 മറുപടി എല്ലാ വീരയോദ്ധാക്കൾക്കും​ ഒരു മാതൃകാ പാഠമാണ്. അതുപോലെതന്നെ വിശിഷ്ടമാണ്, നാ ഗാസ്ത്രത്തെ രണ്ടാമത് ഒരു ലക്ഷ്യത്തോടെ ചേർക്കുകില്ലെ ന്നു ശല്യരോടു പറ‌‌‌ഞ്ഞ മറുപടിയും, ഇത്ര ശുദ്ധമായ ക്ഷ ത്രിയധർമ്മം വേറെ ആരിലാണ് തെളിഞ്ഞുകാണുന്നതു? ദ്രോണപർവ്വത്തിൽ ചക്രവ്യൂഹഭേദനം ചെയ്ത അ ഭിമന്യുവിനന്റെ വില്ല് ഭേദിച്ചതിന്നു കർണ്ണനെ കുറ്റപ്പെടു ​ത്തേണ്ടതാണെന്നു വല്ലവരും അഭിപ്രായപ്പെടുന്ന പക്ഷം അതിന്നും വഴിയില്ലെന്നു പറയേണ്ടിയിരിക്കുന്നു. അഭി മന്യു ബാലനായിരുന്ന സംഗതിയെ ആസ്പദിച്ചാണല്ലൊ ഈ വാദം പുറപ്പെടുവിക്കുന്നത്. യുദ്ധത്തിൻ ബാലനെ ന്നും വൃദ്ധനെന്നും കരുതേണ്ടതില്ലെന്നു ക്ഷത്രിയധർമ്മം ത ന്നെ പറയുന്നില്ലെ? ബാലനായ അഭിമന്യുവിനോടു പൊരുതുവാൻ പാടില്ലെങ്കിൽ വൃദ്ധനായ ഭീഷ്മരോടും യു ദ്ധംചെയ്യുവാൻ പാടുള്ളതല്ല. അങ്ങിനെ വിചാരിക്കേണ്ട തില്ല. യുദ്ധം തുടങ്ങിയാൽ യുദ്ധംചെയ്യുന്ന എല്ലാ ശത്രു ക്കളും ഒരുപോലെതന്നെ. വില്ലുമുറിച്ച സംഗതിയാ ണ് രണ്ടാമത്തെ ആക്ഷേപം. യുദ്ധത്തിൽ ശത്രുക്കളു ടെ ആയുധങ്ങളെ ലക്ഷ്യമാക്കി അസ്ത്രങ്ങൾ പ്രയോഗി

ച്ച അവരെ തല്ക്കാലം ക്ഷീണിതരാക്കുന്നത എല്ലാ യോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/71&oldid=163168" എന്ന താളിൽനിന്ന് ശേഖരിച്ചത്