ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെ സ്വീകരിക്കുകയും ചെയ്തു. ഉപേക്ഷിക്കേണ്ടിവന്നതാ യ അപേക്ഷകൾക്ക് തക്കതായ സമാധാനം പറഞ്ഞു കൊടുത്തു സമാധാനിപ്പിക്കുകയം ചെയ്തുവെല്ലൊ.എത്ര തന്നെ കുറ്റക്കാരിയായിരുന്നാലും, മാതാവ് എപ്പേഴും ഒ രു പുത്രന്നു വന്ദ്യതന്നെ എന്നുള്ള ശ്രേഷ്ടമായ പാഠത്തി ന്നു ഇതില്ലും വലുതായ ഉദാഹരണം കാണുവാൻ പ്രയാ സമാണ്. കർണ്ണനല്ലാതചെ ഭാരത്തിൽ .ാതൊരു കഥാപു രുഷനും ഈ ഉപദേശം നൽകുവാനുള്ള യോഗ്യത ഇല്ലെ ന്നുമാണ് എനിക്കു തോന്നുന്നത്.

      എന്നാൽ ഒരുചോദ്യത്തിന്നുകൂടി ഒരവകാശമുണ്ടെ

ന്നു ചിലർ കരുതുമായിരിക്കും. ഭീഷ്മർ ദ്രോണർ മുതലാ യവർ ഇത്ര വളരെ ധീരന്മാരായിരുന്നിട്ടും അവർ അവര വരുടെ വീര്യപരാക്രമങ്ങളെ പറഞ്ഞു കാണുന്നില്ലല്ലൊ. പിന്നെ കർണ്ണൻ ഇത്രമാത്രം പരാക്രമിയായിരുന്നുവെങ്കി ൽ എന്തിന്നുതന്നത്താൻ അത് എപ്പോഴും പറഞ്ഞിരുന്നു? ഇതിനുള്ള മറുപടിയെന്തന്നാൽ കർണ്ണൻ മറ്റുള്ളവരെ പോലെ ഭാഗ്യശാലിയായിരുന്നില്ല. അയാളുടെ കുല വൈകല്യം കൊണ്ടും ദുര്യോധനപക്ഷപാധിത്വം കൊ ണ്ടും, അർജ്ജൂനവൈരംകൊണ്ടും, അദ്ദേഹത്തെ മറ്റുള്ളവ ർ അവസരമുള്ളപ്പോഴെല്ലാം അധിക്ഷേപിക്കുകയാണ് ചെയ്തുവന്നിരുന്നത്. തന്റെ ഗുരുജനങ്ങളും മറ്റും ഈ വിധം അധിക്ഷേപിച്ചിട്ടും കൂടി അദ്ദേഹം ധൈര്യത്തെ വെടിയാതിരുന്നതിനാലാണ് നാം അത്ഭുതപ്പെടേണ്ടത്. നാലാളുകൾ ഒരേവിധംതന്നെ പറയുന്നതായാൽ അതി

നെ വിശ്വസിക്കുന്നതു മനുഷ്യ സാധാരമമാണ് താനും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/78&oldid=163175" എന്ന താളിൽനിന്ന് ശേഖരിച്ചത്