ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
96

1978 പൂവാഴത്തോട്ടത്തിൽ പേടില്ല-

1979 പൂളം കൊണ്ടുപാലമിട്ടാൽ കാലംകൊണ്ടറിയാ-

1980 പ്യഷ്ഠം നന്നെങ്കിൽ മൂഖം ആകാ-

1981 പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ-

1982 പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം-

1983 പെണ്ണുങ്ങളോടു കൂറുപറഞ്ഞു കാടികുടിച്ച കയ്യൻ-

1984 പെണ്ണുചേരുമ്പോൾ വീടുചേരുകയില്ല; വീടുചേരുമ്പോൾ പെണ്ണു ചേരുകയില്ല-

1985 പെണ്ണു പെറ്റ വീടുപോലെ-

1986 പെണ്ണു കെട്ടി, കണ്ണും പൊട്ടി-

1987 പെണ്ണും മണ്ണും നന്നാക്കിയെടത്തോളം നന്നാകും-

1988 പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ-

1988aപെൺ കൊട, പുലയാട്ട, പുരപ്പണി നമ്പൂരിമാർക്കു നാശംവരുത്തും-

1989 പെൺചൊല്ലുകേൾക്കുന്നവൻ പെരുവഴി-

1990 പെൺപട പടയല്ല; മൺചിറചിറയല്ല-

1991 പെൺപിള്ള എല്ലാവർക്കും ഒക്കെ-

1992 പെണ്മൂലം നിർമ്മൂലം-

1993 പെണ്മൂലം പെരുവഴി-

1994 പെരിയോരു വന്നാൽ പൃഷ്ഠം കൊടുക്കണം-

1995 പെരിയോരോടു എളിയോൻ നടുപറയരുത്-

1996 പെരുത്തലമട്ടൽ ചവിട്ടും പോലെ-

1997 പെരുവഴി തൂവെക്കരമില്ല-

1998 പെറ്റതള്ളക്ക് തവിട് ഇടിക്കയില്ല, ആരാന്റെ തള്ളെക്ക് ഇരുമ്പിടിക്കും-

1999 പെറ്റതെല്ലാം മക്കളും നേടിയതെല്ലാം ധനവുമല്ല-

2000 പെറ്റമ്മ ചത്താൽ പെറ്റപ്പൻ ചിറ്റപ്പൻ-


1979 പൂളം=Lie; Cf. A lie has no legs.

1983 കയ്യൻ=Slave.

1986 Cf. Marry in haste and repent at leisure.

1992/1993 പെണ്മുഖം=Has tow meanings__A woman born under the star Moolam, (2) On account of woman.

1994 Rise and offer seat.

1997 തുവ=Nettle.

1998 Said of daughters.

2000 The father will cease to love his first wife's children.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maryelizabethstephen എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/105&oldid=163185" എന്ന താളിൽനിന്ന് ശേഖരിച്ചത്