ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16

261 ആയിരംകണ്ടി കരപ്പാട്ടമുണ്ടു്; അന്തിയ്ക്കരപ്പാൻ തേങ്ങാപ്പിണ്ണാക്കു-

262 ആയിരം അമ്പിട്ടക്കത്തികൂട്ടിയാൽ ഒരു മരംവെട്ടുമൊ-

263 ആയിരംകണ്ണുപൊട്ടിച്ചെ അര വൈദ്യനാകു-

264 ആയിരംകാക്കക്കും കല്ലൊന്നുമതി - (പാഷാണമൊന്നേവേണ്ടു)

265 ആയിരംകാതം എടുത്തു അരക്കാതം ഇഴെക്കരുതു-

266 ആയിരംകാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെകാണുന്നതു

നല്ലതു-

267 ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ വളർത്തുവാൻ

കൊടുക്കുമൊ-

268 ആയിരംകുടത്തിന്റെ വാകെട്ടാം, ഒരാളിന്റെ വാകെട്ടാൻ വഹിയാ-

269 ആയിരം കുറുന്തോട്ടികുടിച്ചാൽ അയലറിയാതെപെറും-

270 ആയിരം കോഴിക്കു അരക്കാട-

271 ആയിരം തെങ്ങുള്ള നായർക്കു പല്ലുകുത്താൻ ഈർക്കിലില്ല-

272 ആയിരംതൊഴയ്ക്ക് അരക്കഴുക്കോൽ-

272 ആയിരം പഴഞ്ചൊൽ ആയുസ്സിനുകേടല്ല, ആയിരം പ്രാക്കൽ

ആയുസ്സിനുകേടു-

273 ആയിരം പണമ്പോയാലും വേണ്ടതില്ല മനസ്സിന്റെ തിടു തിടുക്കം

തീർന്നല്ലോ-

274 ആയിരം പുത്തിക്കു നെഞ്ചിനുപാറ, നൂറുപുത്തിക്കു ഈർക്കിലും കോക്കിലി,

ഏകപുത്തിക്കുതിത്തികമമ്മാ-

275 ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം-

276 ആയിരംമാകാണി അറംപത്തിരണ്ടര-


263 Cf. You must spoil before you spin.

264 പാഷാണം =Stone

269 കുറുന്തോട്ടി=A medicinal root.

270 കാട=Quail

272 തൊഴ=Oar;കഴുക്കൊൽ=Boatman's polo

273a Cf. Better Hazard (face danger) once than be always in fear,

(2) Better a tooth out than always aching

274 More a riddle than a proverb

275 Cf. Step after step the ladder is ascended

276. Cf. Little drops fill the ocean (2) Drop by drop the lake is

drained (3) Many a little makes a mickle, (4) Little and often
fill the purse (5) A pin a day is groat a year.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/25&oldid=163283" എന്ന താളിൽനിന്ന് ശേഖരിച്ചത്