ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20

331 ആശപെരുത്താൽ അരിഷ്ടതയും പെരുക്കും-

332 ആശയുടെ ആധിക്യം ആപത്തിന്നിരിപ്പിടം-

333 ആശവലിയൊൻ അതാവുപെട്ടുപോം-

334 ആശാൻ പിഴച്ചാൽ ഏത്തമില്ല-

335 ആശാനക്ഷരം ഒന്നുപിഴച്ചാൽ ശിഷ്യന്നക്ഷരം അമ്പത്തൊന്നും-

336 ആശാനുകൊടുക്കാത്തതു വൈദ്യനുകൊടുക്കും-

337 ആശാരിയുടെ ചേൽ ആദിയും ഒടുവും കഷ്ടം-

338 ആശ്രയം ഇല്ലാത്തവർക്ക് ഈശ്വരൻ ആശ്രയം-

339 ആഷാഢഭൂതിതന്നെ ഇവൻ-

340 ആസനംമുട്ടിയാൽ അമ്പലം വെൺപറമ്പു-

341 ആസനത്തിൽപുൺ അങ്ങാടിയിൽകാട്ടരുത്-

342 ആൾ അഞ്ചെങ്കിൽ പയിമ്പപത്തു-

343 ആളറിഞ്ഞാൽ കാള മൂടുകൊണ്ടു-

344 ആളിൽകുറിയവനെ വിശ്വസിച്ചുകൂടാ-

345 ആളില്ലാദുഃഖം അഴുതാലുംതീരാ-

346 ആളുക്ക് മാങ്ങ, അടിയത്തിന് തലച്ചുമടു-

347 ആളുക്ക് സഹായം, മരത്തിന് വേർ-

348 ആളുണ്ടായാലെന്തുഫലം, ആണുണ്ടായാൽ ഉണ്ട് ഫലം-

349 ആളുപാതി ആടപാതി-

350 ആളുവില കല്ലുവില-

351 ആളെനോക്കി പെണ്ണും മരംനോക്കികൊടിയും-

352 ആളെരെചെല്ലൂൽ(പോകിലും) താനെറെ ചെല്ലുക.(പോകണം)

353 ആളേറെ പോകുന്നതിനേകാൾ താനേറെപോകുന്നത് നന്നു.


331,332 and 333 Cf. Much would have more and lost all, (2) He lacks most that lays most, (3) They need much whom nothing will content.

334 ഏത്തം=A school punishment. Cf.A good marksman may miss.

338 Cf. God tempers the wind to the show lamb.

340 Cf. Necessity knows no law, (2) Necessity dispenses with decorum.

342 പയിമ്പു=Bag, stomach.

350 Cf. The poor man's shilling is but a penny.

352,353 Cf. If you wish a thing done, go; if not, send (2) Do not say go, but gae (i.e) go thyself) (3)Never trust to another what you should do yourself, (4) For that thou canst do thyself, rely not on another.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josephgenmech എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/29&oldid=163287" എന്ന താളിൽനിന്ന് ശേഖരിച്ചത്