ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
30

539 ഉലക്കയോളം കാതൽ-

540 ഉലുന്തന്റെമുതൽ ഉറുമ്പുണ്ടുപോകും-

541 ഉള്ള കഞ്ഞിയിലും പാറ്റാ വീണു-

542 ഉള്ളതിൽ പങ്കും ഓലക്കീറും-

542aഉള്ളതുകൊണ്ടു ശമ്മാളിക്ക-

543 ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും-

544 ഉള്ളതെല്ലാറ്റിലും നല്ലതു വിദ്യയാം-

545 ഉള്ളത്തിന്റെ ഉള്ളിലുണ്ടുള്ളതായൊരുള്ളതു-

546 ഉള്ളാപ്പൊളോണം പോലെ ഇല്ലാത്തപ്പോൾ പട്ടിണി-

547 ഉള്ളവന്റെ പൊൻകപ്പാൻ ഇല്ലാത്തവന്റെ പാര വേണ്ടു-

548 ഉള്ളിൽ വജ്രം, പുറമെ പത്തി-

549 ഉള്ളി തൊലിച്ചതു പോലെ-

550 ഉള്ളുരുക്കത്തിനു് ചികിത്സയില്ലാ-


551 ഉഴവിലെ കളവു തീർക്കണം-

552 ഉഴിഞ്ഞു ചാടുമ്പോൾ പെറുക്കെണ്ടാ-

553 ഉഴിഞ്ഞെറിവാൻ നെല്ലുമരിയുമുണ്ടെങ്കിൽ കണ്ടുപിടിപ്പാൻ ബാധയുമുണ്ടു-

554 ഉഴുന്നമാടറിയണമോ വിതെക്കുന്ന വിത്തു-


555 ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി-

556 ഊടും പാവും പോലെ-

557 ഊട്ടിനു മുമ്പും ചൂട്ടിനു പിമ്പും-

558 ഊട്ടുകേട്ട പട്ടർ, ആട്ടുകേട്ട പന്നി, എന്തൊരു പാച്ചൽ-

559 ഊട്ടും കാണാം ഉപ്പും വിൽക്കാം-

560 ഊഢമുള്ളവനെ ഓല വായിചുകൂടു-


540 ഉലുന്തൻ= Miser.

541 പാറ്റ= Cockroach, Cf. But one egg that addled.

542a Cf. A man must plough with such oxen as he hath (ശമ്മാളിക്ക=

Manage)

545 A philosophical aphorism ഉള്ളതായ= Something real.

548 Vide 2.

550 ഉള്ളുരുക്കം= Devouring grief, Cf. Care will kill a cat.

558 ആട്ടു= Hunting cry.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/39&oldid=163298" എന്ന താളിൽനിന്ന് ശേഖരിച്ചത്