ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
31

561 ഊണിനും ഉഗ്രാണത്തിനും മുമ്പു, പടെക്കും കുടക്കും ചളിക്കും നടുനല്ലു-

562 ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ചാ-

563 ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം-

564 ഊന്നു കുലയ്ക്കുമോ വാഴ കുലയ്ക്കുമോ-

565 ഊമൻ കണ്ട സ്വപ്നം പോലെ-

566 ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ-

567 ഊരറിഞ്ഞവനെ ഔല വായിക്കാവു-

568 ഊരാമാട്ടെചൊറിയാമ്പാനെ, അതുകേറിയാന്താമ്പാനെ-

569 ഊരാൾ ഇല്ലാത്ത മക്കാൽവട്ടത്തു താറും വിട്ടു നിരങ്ങാം-

570 ഊരാളിക്കു വഴിതിരിച്ചതുപോലെ-

571 ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ടു ഉറയോടെ കുത്തി-

572 ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിക്കാം-

573 ഊരുവിട്ട നായിനെപ്പോലെ-


574 എച്ചിൽകുഴിയിലെ ചപ്പുപോലെ-

575 എടുത്തപേറ്റിയെ മറക്കൊല്ലാ-

576 എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല-

576a എട്ടാമത്തെ പെണ്ണെത്തിനോക്കുന്നെടം മുടിയും-

577 എട്ടേട പൊട്ടേട-

578 ഏൺചാണുടമ്പുക്കും ശിരസ്സേപ്രമാണം-

579 എണ്ണകാണുമ്പോൾ പുണ്ണുനാറും-

580 എണ്ണമൊത്താല്പോരാ, വണ്ണവുമൊക്കണം-

581 എണ്ണാഴിയുംതിന്നു ഏഴിയനെപ്പോലെ-


561 Cf. Foremost in the matter of provender.

562 ഊഴിയം= Service.

568 Cf. Of little meddling comes great ease.

569 ഊരാൾ= Representative of the villages.

573 Cf. Every dog is valiant at its own door.

576aഎട്ടാമത്തെ= Eighth born in a family.

577 ഏട= Stunted

578 ഉടമ്പു= Body





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Retheeshravi എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/40&oldid=163300" എന്ന താളിൽനിന്ന് ശേഖരിച്ചത്