ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
38

701 ഒരു നാഴിയിൽ വേറൊരുനാഴി പോകയില്ല-

702 ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം-

703 ഒരുമയ്ക്കു ഒൻപതു വർക്കത്ത-

704 ഒരുമരം കാവാകയില്ല-

705 ഒരുമേലാൻ(മാളൊരു)ചത്താൽ അതുകുറച്ചു വഴിമാറിയാൽമതി-

706 ഒരുമോഹങ്കൊണ്ടങ്ങൊട്ടു ചാടിയാൽ പല മോഹങ്കൊണ്ടിങ്ങൊട്ടുപോരാം-

707 ഒരുവാതിൽ അടെക്കുംപൊൾ മറ്റൊന്നു തുറക്കും-

708 ഒരുവിദ്യപഠിക്കിലും വിഷവിദ്യപഠിക്കണം, വിഷവിദ്യപഠിക്കിലും വിഷമിച്ചു പഠിക്കണം-

709 ഒരുവീട്ടിൽനിന്നു ഒരുവീട്ടിൽമാറിയാൽ ആറുമാസത്തെപഞ്ഞം-

710 ഒരുവീട്ടിൽ രണ്ടുപെണ്ണം ഒരുകൂട്ടിൽ രണ്ടുനരിയും ഒരുപോലെ-

711 ഒരു വെടിക്ക് രണ്ടുപക്ഷി-

712 ഒരു വേനൽക്കു ഒരുമഴ-

713 ഒരെറ്റത്തിനു ഒരിറക്കമുണ്ടു-

714 ഒരോട്ടയുണ്ടാക്കി മറ്റൊരോട്ടയടക്ക-

715 ഒറ്റമരത്തിൽ കുരങ്ങുപോലെ -

716 ഒറ്റസന്താനം കുരുടന്റെ വടിപോലെ -

717 ഒറ്റാലിൽ കിടന്നതുംപോയി ,കിഴക്കുനിന്നു വന്നതും പോയി-

718 ഒറ്റാലിൽ വീണതതുമില്ല,കോർമ്പലെൽ കോർത്തതുമില്ല-

719 ഒറ്റെക്കു ഉലക്ക,കാക്കാൻ പോയൊൻ കൂക്കട്ടെ

720 ഒലിപ്പിൽ കുഴിച്ചിട്ട തറിപോലെ-

721 ഒല്ലിയിൽ തോറ്റതു കോണിയിൽ എടുക്ക-


703 വർക്കത്തു= Blessing,luck.

705 Cf. The death of the wolf is the life of the lamb.

706 Cf. The more we have ,the more we want ;the more we want ,the less we have.

710 Cf Two sparrows upon ear of corn are not likely to agree long.

712, 713 Cf. After a storm ,comes a calm (2)After clouds, calm weather.

721 ഒല്ലി= പുതപ്പു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/47&oldid=163307" എന്ന താളിൽനിന്ന് ശേഖരിച്ചത്