ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
87

1783. പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട.

1784. പടയിൽ ഉണ്ടോ കുടയും വടിയും.

1785. പടയിൽ പെട്ടതും പണ്ടുണ്ടായതും പറയരുതു

1786. പടിക്കൽ കുടം ഇട്ടുടെക്കല്ല .

1787. പടിക്കൽ പാറയൊന്നായാൽ ദെവനുപാതി.

1788. പടുമുളെക്കു വളം വേണ്ടാ.

1789. പടെക്കു പോകുമ്പോൾ കുട പിടിപ്പിക്ക.

1790. പടെക്കും അടെക്കും കുടെക്കും ചളിക്കും നടുനല്ലു

1791. പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിനാ മകളെ മുട്ടാക്കു.

1792. പട്ടരു പുലിയെ കണ്ടതു പോലെ.

1793. പട്ടർക്കുണ്ടൊ പടയും വിനയും പൊട്ടർക്കുണ്ടോ വാക്കും പോക്കും

1794. പട്ടർക്കെന്താ പടയിൽ കാർയ്യം

1795. പട്ടർ പാടുവന്നപോലെ.

1796. പട്ടാണി തൊട്ട ആന പോലെ.

1797. പട്ടാൽ തിരിയും പറയനുക്കു.

1798. പട്ടി കുരച്ചാൽ പടി തുറക്കുമൊ.

1799. പട്ടിക്കണ്ടവും പടിക്കൽ കൊള്ളാം.

1800. പട്ടിക്കുപുഴുത്താൽ വെണ്ണീറു.

1801. പട്ടിക്കുമീശവന്നതുകൊണ്ടു അമ്പട്ടനെന്തു കാർയ്യം.

1802. പട്ടനൂലും വാഴനാരും പോലെ.

1803. പട്ടുംവളയും പണിക്കർക്ക്; വെട്ടും കുത്തും പലിശക്കു.

1804. പഠിക്കാൻ കാലം പഴതാകില്ല.

1805. പഠിക്കും മുമ്പേ പണിക്കരാകരുതു.

1806. പഠിച്ച ഭോഷൻ വിടുപോഷൻ.

1807. പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലൻ എന്നും കരുതരുതു.


1783. പന്തളം- Scene of battle in Travancore, Cf- He leapt into a deep river to avoid a shallow brook

1788. പടുമുള- Selfsown plant, Cf Ill weeds grow apace.

1791. മുട്ടാക്ക്- Veil

1794. Cf- Meddle not with that which concerns you not, (2) come nae tothe cournsel unca'd.

1803. Cf- The blood of the soldier is the glory of the general.

1806. Cf- If wise men play the fool, they do it with a vengeance.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Surjithctly എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/96&oldid=163361" എന്ന താളിൽനിന്ന് ശേഖരിച്ചത്