ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൧

ൎയ്യത്തിലും എനിക്കു് എന്റെ ഭാര്യാമാതാവിനെ പരിഭവിപ്പിക്കുവാൻ ശക്തിയില്ല" എന്നൊരു സമുദായ പ്രമാണി ഒരവസരത്തിൽ പ്രസ്താവിക്കയുണ്ടായി. കുടുംബാകലിതമായ സമുദായത്തിൽ സ്ത്രീജനാധികാരത്തിനു് പരിവ്യാപ്തമായുള്ള ശക്തിയെക്കുറിച്ചു് ഏതാണ്ടെങ്കിലും അറിയുന്നവർ ഈ പ്രസ്താവത്തിൽ അതിശയോക്തിയൊട്ടുംതന്നെ കാണുന്നതല്ല. വിദ്യാഭ്യാസംകൊണ്ടു് വികസിതമതികളായി , തങ്ങൾക്കുള്ള ഈ ശക്തി സൽപഥത്തിൽ വിനിയോഗിക്കുവാൻ അവർ ശക്തരാകുന്നതുവരെക്കും, സമുദായപരിഷ്ക്കാരശ്രമം, തട്ടിൻപുറത്തു് താമരനടുന്നതുപോലേ മാത്രമേ കലാശിക്കയുള്ളു. "ഇന്ത്യയിലെ സ്ത്രീകൾ, കുടിലിലോ കൊട്ടാരത്തിലോ എവിടെ പാർക്കുന്നവരെങ്കിലുമാവട്ടേ, അവർക്കു് വീട്ടിൽ നിന്നു് വെളിയിലിറങ്ങുവാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിലും, ലോകത്തിലെ മറ്റെല്ലാ സ്ത്രീജനത്തെക്കാളും, ആത്യന്തികമായ ശക്തിയോടുകൂടി സ്വകുടുംബത്തിൽ അവർ പൂർവ്വാചാരങ്ങൾ ഉറപ്പിച്ചു നിറുത്തുന്നു" വെന്നു് മിസ്സ് ഫ്‌ലാറൻസ് നൈറ്റിംഗേൽ പറഞ്ഞിരിക്കുന്നതിൽ ഓരോ അക്ഷരവും സത്യംതന്നെയാണു്. ഇതെല്ലാമോർക്കുമ്പോഴാണു്, സമുദായപരിഷ്ക്കാരം സാധിക്കുന്നതിനായി, സ്ത്രീകളിൽ കുടിക്കോള്ളുന്ന അന്ധവിശ്വാസങ്ങളെയും മൂഢാചാരങ്ങളെയും വിദ്യാഭ്യാസം കൊണ്ടു് ദൂരീകരിക്കുവാൻ എ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/100&oldid=152510" എന്ന താളിൽനിന്ന് ശേഖരിച്ചത്