ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൨

ത്രയേറെപ്രയത്നിക്കേണ്ടിയിരിക്കുന്നുവെന്നു തെളിയുക. എന്നാൽ , സ്ത്രീവിദ്യാഭായാസകാര്യത്തിൽ പ്രവേശിക്കുമ്പോൾ, അവിടെയും കാണാം അഭേദ്യമായ പ്രതിബന്ധങ്ങൾ. ഇക്കാലത്തുകൂടിയും പലെടത്തും പല സമുദായങ്ങളിലും പൂർവ്വാചാരങ്ങളാൽ പ്രതിബദ്ധമായി കിടക്കുന്ന സ്ത്രീ വിദ്യാഭ്യായാസം , മലബാറിയുടെ കാലത്തു് ഏതുനിലയിലായിരിക്കാമെന്നു് ആർക്കും ഊഹ്യമാണല്ലോ .കുടുംബത്തിൽ സ്ത്രീകൾക്കുള്ള അധികാരം എത്ര കവിഞ്ഞിരുന്നാലും സമുദായദൃഷ്ട്യാ അവർ പുരുഷൻമാരുടെ അടിമകളാണു്. സഹധർമ്മചാരിണിത്വം പുരുഷൻമാരുടെ സുഖസൗെകര്യങ്ങൾക്കാവശ്യമുള്ളെടത്തോളം മാത്രമേ അംഗീകൃതമായിട്ടുള്ളു. ഭർതൃമതം അങ്ങിനെതന്നെ അനുവർത്തിക്കയല്ലാതെ ശരീരത്തിനാവട്ടേ മനസ്സിനാവട്ടേ സ്വാതന്ത്ര്യമൊട്ടുംതന്നെ സ്ത്രീകൾക്കില്ല. വിദ്യാഭ്യാസം കുലീനകളായ സ്ത്രീകൾക്കു ഭൂഷണമല്ലെന്നാണു് വിധി. പുരാണേതിഹാസങ്ങളിൽ നിന്നു് അന്ധവിശ്വാസങ്ങൾ എത്രവേണമെങ്കിലും അവർക്കു നുകർന്നെടുക്കാം അതു പുണ്യകർമ്മംതന്നെ, എന്നാൽ , ലോകപരിചയം കൊണ്ടു് മനോവികാസമുണ്ടാകുന്നതിനായി അവർ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചാൽ , ആ മഹാപാപം പ്രായശ്ചിത്തംകൊണ്ടു പോലും പരിഹരണീയമല്ലാതാകും! വൈദികവിധിക്കു് വിരോധമാണത്രേ സ്ത്രീ വിദ്യാഭ്യാസം. ഇതി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/101&oldid=152511" എന്ന താളിൽനിന്ന് ശേഖരിച്ചത്