ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൧

അതാണത്ഭുതജനകം. ഈ വിധവകളെ ഓർത്തു് മലബാറി രാപ്പകലൊഴിയാതെ ഖേദിച്ചുകൊണ്ടിരുന്നു. "ഈ അനുഭവം എന്റെ ഹൃദയത്തെ ഭസ്മീകരിക്കുന്നു" എന്നും ; "വൈധവ്യദു:ഖം എത്ര ഘോരമാണെന്നു ഞാനറിയുന്നുണ്ടെന്നോ, അതിൽ ഞാൻ അനുതപിക്കുന്നുണ്ടെന്നോ പറഞ്ഞാൽ എന്റെ മനോഭാവം ആ പ്രസ്താവത്തിൽ നിഴലിച്ചിട്ടുപോലുമുണ്ടാകയില്ല; ആ ദു:ഖം അതിന്റെ പൂർണ്ണരൂപത്തിൽത്തന്നെ ഞാൻ അനുഭവിക്കയാണു ചെയ്യുന്നതു്; ആ സമയത്തെല്ലാം എന്റെ തോന്നൽ ഞാനും ഒരു വിധവയാണെന്നാണു്" എന്നും അദ്ദേഹം ഓരോ അവസരത്തിൽ തന്റെ സ്നേഹിതന്മാരോടു തുറന്നുപറകയുണ്ടായിട്ടുണ്ടു്. ഉദ്യുക്തകർമ്മത്തിൽ മനസ്സു മുഴുവൻ സുദൃഢം ചെലുത്തുന്ന ആ മഹാത്മാവിന്റെ അവ്യാജഭാവം ഇങ്ങിനെയല്ലാതെ മറിച്ചായി വരുന്നതല്ലല്ലോ. പരഗുണത്തിനായി ഈ രീതിയിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിനുള്ള മനോദാർഢ്യംകൊണ്ടാണു് അദ്ദേഹം വീരപുരുഷനായി പ്രകീർത്തനായതു്. ധർമ്മനിഷ്ഠയിൽ അദ്ദേഹം അദ്വിതീയൻ തന്നെയായിരുന്നു. ആ ധർമ്മം പ്രഭുക്കന്മാർ ആർക്കാനുമെപ്പോഴെങ്കിലും വല്ലതുമൊട്ടു ദാനം ചെയ്യുന്നതുപോലെയല്ല. ദുഖാകുലന്മാർക്കായി തന്റെ സുഖവും തന്റെ പണവും അതുമാത്രമല്ലാ, തന്റെ അറിവും , തന്റെ കഴിവും

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/110&oldid=152522" എന്ന താളിൽനിന്ന് ശേഖരിച്ചത്