ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൩

ആവട്ടെ, ദുഖം കാണുന്നേടത്തെല്ലാം അനുതാപം പ്രവേശിക്കതന്നെ ചെയ്യും. ദുഖനിവാരണശ്രമത്തിൽ മതഭേദമെന്തു്, സമുദായഭേദമെന്തു്?

വിത്തം,കീർത്തി,സുഖസമ്പത്തു്, അധികാരശക്തി എന്നിതെല്ലാം തന്റെ മുമ്പിൽത്തന്നെ വർഷിക്കുന്ന വിധം അത്രസ്വാധീനവും പരിപക്വവുമായിരുന്ന സാഹിത്യപരിശ്രമത്തെയും രാജ്യകാര്യവ്യവഹാരത്തെയും സന്തുഷ്ടിയോടെ പരിത്യജിച്ചു്, ശാപവും താപവും നിറഞ്ഞുകിടക്കുന്നതായ സമുദായ പരിഷ്കാരമാർഗ്ഗത്തിൽ അദ്ദേഹം ധീരതയോടെ പ്രവേശിച്ചു. സാഹിത്യപരിശ്രമം അദ്ദേഹം കൈവിടാതിരുന്നുവെന്നിരിക്കിൽ പ്രഖ്യാതപണ്ഡിതനായി വന്ദ്യയജമാനനായി അദ്ദേഹത്തിനു് സുഖിക്കാമായിരുന്നു. രാജ്യകാര്യത്തിൽത്തന്നെ ഉറച്ചുനിന്നുവെങ്കിലാവട്ടെ, അധികാരപ്രതാപത്താൽ കീർത്തനീയജനനേതാവായി അദ്ദേഹം ശോഭിക്കാതിരിക്കയില്ല. അനുതാപാകുലനായ അദ്ദേഹം, അതുരണ്ടും വേണ്ടെന്നുവെച്ചു് ദുരാചാര ബദ്ധർക്കുള്ള ദു:ഖശതങ്ങൾ മുഴുവൻതന്നെ കൈയേറ്റു് തൽപരിഹാരത്തിനായി മരണം വരെ ക്ലേശിക്കുവാനാണു് പുറപ്പെട്ടതു്. ഉദ്ദിഷ്ടസ്ഥാനത്തിൽ ചെന്നെത്തേണ്ടതിലേക്കു് തന്റെ ജീവിതത്തിൽ ഒന്നൊന്നും ഏറ്റവും വിലയേറിയതായ മൂവായിരത്തിഅഞ്ഞുറ്റിയറുപതുദിവസങ്ങൾ ഒന്നൊഴിയാതെ ത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/112&oldid=152521" എന്ന താളിൽനിന്ന് ശേഖരിച്ചത്