ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൧

തരമായെങ്കിലും അക്കാലത്തു അങ്കുരിച്ചിരിക്കുമല്ലോ . അതുകൊണ്ടു് നിശ്ചിതവയസ്സ് പത്തിൽ നിന്നു് പന്ത്രണ്ടിലേക്കു് നീട്ടിക്കിട്ടിയതു് പ്രത്യകഷാനുഭവത്തിലും ഗണനീയമായ പരിഷ്കാരം തന്നെയാണു്. ഈ സിദ്ധിയുടെ മഹത്വം മുഴുവനും പരോക്ഷമായിട്ടാണു് സ്ഥിതിചെയ്യുന്നതു്. സമുദായ പരിഷ്കാരത്തിൽ ഭൂരിപക്ഷമനുസരിച്ചു് നിയമനിർമ്മാണം ചെയ്വാൻ ഗവർമെണ്ടിനു് അധികാരവും ചുമതലയുമുണ്ടെന്നു് ഈ പരിഷ്കാരം കൊണ്ടു് സിദ്ധിച്ചിരിക്കയാൽ, ശ്രമത്തിനു് ഒരതിരെങ്ങും കാണാതെ പരിഭ്രമിച്ചു നിന്നിരുന്ന പരിഷ്ക്കർത്താക്കന്മാർക്കു് ഫലലാഭത്തിൽ ആശയോടുകൂടി പ്രവർത്തിക്കാമെന്നായിട്ടുണ്ടു്. പൂർവ്വാചാരങ്ങൾ മതസംബന്ധമാകയാൽ അതെല്ലാം അലംഘനീയമാണെന്ന ദുർബോധം ഈ പരിഷ്കാരത്താൽ നീങ്ങിപ്പോയതോടുകൂടി സമുദായ പരിഷ്കാരത്തിൽ പരക്കേ ഉത്സാഹം വർദ്ധിക്കയുമുണ്ടായിരിക്കുന്നു. ഇത്രയും തന്നെയായിരുന്നു മലബാറിയുടെ ഉദ്ദേശ്യം. എത്രയെത്രയോ കാലം മുമ്പു മുതൽക്കേ സുസ്ഥിരം നടന്നു വരുന്ന ആചാരങ്ങൾ മുഴുവൻ തന്റെ ചുരുങ്ങിയ ജീവകാലം കൊണ്ടു് മാറ്റി മറിച്ചിടണമെന്ന ദുർമ്മോഹം അദ്ദേഹത്തിനുണ്ടായിട്ടില്ല. പലർ കൂടി പലകാലം പരിശ്രമിച്ചാൽ മാത്രമേ ഇതിൽ ഏതാനുമെങ്കിലും ഫലം നേടുവാൻ കഴികയുള്ളുവെന്നു്

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/120&oldid=152562" എന്ന താളിൽനിന്ന് ശേഖരിച്ചത്