ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൪


ഭു ജനങ്ങളെ സ്വാധീനപ്പെടുത്തി, ഇത്തരം പരിശ്രമങ്ങൾക്കായി പണം ശേഖരിക്കയും, അതു അതാതു സ്ഥാപനങ്ങൾക്കു ആവശ്യം പോലെ വീതിച്ചു കൊടുക്കയും ചെയ്തു വന്നു. പന്ത്രണ്ടു വയസ്സിനു അധികം മുമ്പായി ബാലികകളെ വിവാഹം ചെയ്തുകൊടുക്കരുതെന്നു അദ്ദേഹം ജനങ്ങളോടുപദേശിക്കയും, പ്രായം കൂടുന്നതുകൊണ്ടു പാവപ്പെട്ട കുടുംബങ്ങൾക്കു ആപത്തുണ്ടായാൽ അതിൽ താൻ തന്നെ രക്ഷനൽകുകയും ചെയ്തുകൊണ്ടു, ശൈശവ വിവാഹത്തിൽ, കഴിയുന്നത്ര, വൈരസ്യം പരത്തുവാനും അദ്ദേഹം ശ്രമിച്ചു. പാവപ്പെട്ട എത്രയെത്രയോ വിധവകൾ അദ്ദേഹത്തിന്റെ ശ്രമത്താൽ സഭർത്തൃകകളായിട്ടുണ്ടു്. തൻ മൂലമുണ്ടായ ജാതിഭ്രംശത്താൽ കഷ്ടപ്പെടേണ്ടിവന്നവരെ അദ്ദേഹം യഥോചിതം സഹായി ച്ചു് സംതൃപ്തരാക്കുകയും ചെയ്തിരിക്കുന്നു. പിന്നിൽ താങ്ങുണ്ടെന്നു വന്നപ്പോൾ, ദുരാചാര ലംഘനം സർവ്വത്ര സാധാരണമായിത്തീർന്നതു് സംഗതം തന്നെയാണല്ലൊ. ഈ ക്രമ ത്തിൽ ശൈശവ വിവാഹത്തിൽ ഉന്മുഖതയും രാജ്യത്തിൽ വർദ്ധിച്ചുകൊണ്ടേവന്നു. മലബാറിയുടെ പ്രോത്സാഹനത്താൽ സാമുദായിക സംഘങ്ങൾ കുളിർത്തു തളിർത്തു വളർന്നു തുടങ്ങി. പൂർവികാചാരങ്ങൾ കാലോചിതം പരിഷ്ക്കരിക്കാമെന്നും, അതിൽ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/123&oldid=149148" എന്ന താളിൽനിന്ന് ശേഖരിച്ചത്