ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൬

വെക്കുന്നു. സമുദായഗുണത്തിനു് സ്വാർജ്ജിതവിത്തത്തിൽ ചെറിയൊരംശം ചെലവു ചെയ്യുന്നവനെയാവട്ടെ, നാം പരോപകാരികളിൽ അഗ്രഗണ്യനെന്നു് പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ, മുപ്പത്തിയൊന്നുകൊല്ലം, ഒരു നിമിഷം പോലുമൊഴിവില്ലാതെ, സമുദായക്ഷേമത്തിനു് തീവ്രമായി അധ്വാനിച്ചുകൊണ്ടിരിക്കുകയും, പൂർവ്വാചാരവ്യവസ്ഥ ലംഘനീയം തന്നെയെന്നു് സാധിക്കയും, സമുദായപരിഷ്കാരമാർഗ്ഗം വിസ്തൃതമായി വെട്ടിത്തുറന്നിടുകയും, സുമധുരഫലങ്ങളാൽ സമ്പൂർണ്ണമായി, ശാഖോപശാഖകളായി പടർന്നു് പരന്നു, അക്ഷയശ്രീ വിളങ്ങി നിൽക്കുമാറു് ആചാര നവീകരണോദ്യമത്തെ നട്ടു വളർത്തുകയും സ്വന്തം സുഖവും, സ്വന്തം ഗുണവും, സ്വന്തം പണവുമെല്ലാം സമുദായ-അല്ലാ, പരസമുദായ-അതുമല്ല, മാതൃരാജ്യഗുണത്തിനായി നിശ്ശേഷം സമർപ്പിക്കയും, അനാഥകളായി ആശതകർന്നു് കണ്ണീർ ചൊരിഞ്ഞു കിടന്നിരുന്ന അനേകശതം വിധവകളെ സനാഥകളായി, സുമംഗലികളായി ആഹ്ലാദപൂർണ്ണകളാക്കുകയും, സുമങ്ങളും ഫലങ്ങളും നഷ്ടമോ,ദുഷ്ടമോ ആകുമാറു്-അഥവാ, നീചകർമ്മം, ക്ഷീണവിചാരം, ദീനസന്താനം എന്നിവയ്ക്കുല്പാദ്യസ്ഥാനമാകുമാറു്, ബാലികാജീവിതമൃദുലതികയെ ശൈശവവിവാഹ രൂപേണ ദൃഢതമം ബന്ധിച്ചിരിക്കുന്ന ദാമ്പത്യശ‌ൃം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/125&oldid=149560" എന്ന താളിൽനിന്ന് ശേഖരിച്ചത്