ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൭

ഖലയെ സാർവ്വത്രികമായി ഒട്ടൊന്നയച്ചുവിട്ടതിനു പുറമേ, പലെടത്തും മുറിച്ചുകളയുക തന്നെയും ചെയ്തു് ലക്ഷോപലക്ഷം കുടുംബങ്ങൾക്കു് ആശ്വാസം നൽകുകയും, ദുരാചാരലംഘനം നിമിത്തം വൈദികശാപത്താൽ ഗ്രസ്തരായിത്തീർന്നു് വിഷമിക്കുന്നവർക്കെല്ലാം അഭയപ്രദനായി പ്രശോഭിക്കുകയും ചെയ്ത മലബാറിയെ നമ്മുടെ സ്വന്തം പരിതൃപ്തിക്കുവേണ്ടിത്തന്നെയാവട്ടെ നാം ഏതൊരു പദംകൊണ്ടാണു് വിശേഷിപ്പിക്കേണ്ടതു് ?

ഇനി, ഈ ജീവിതചരിതം ഇതിലധികം ദീർഘിപ്പിക്കേണമെന്നു് ഞാൻ ആഗ്രഹിക്കുന്നില്ല. ബി. എം. മലബാറി രാജ്യാഭിവൃദ്ധിക്കായി ചെയ്ത വിശിഷ്ടകർമ്മങ്ങളിൽ എത്രയെത്രയോ എണ്ണം എന്റെ കാഴ്ചയിലും കേൾവിയിലും പെടാതെ വിട്ടു പോയിരിക്കാം. അതെല്ലാം തേടിപ്പിടിച്ചു്, എന്റെ അറിവിൽ പെടുന്നെടത്തോളം സംഗതികൾ മാത്രം, വ്യാഖ്യാനമോ വിചിന്തനമൊ ഒന്നും കൂടാതെ നഗ്നമായിത്തന്നെ ഇവിടെ നിരത്തുന്നതായാൽ , അതൊരു മഹാഭാരതമായി ചമഞ്ഞേക്കാം. ആ ദുഷ്കരകർമ്മത്തിൽ പ്രവേശിക്കാതെ മലബാറിയുടെ സാധാരണ ജീവിതരീതിയെക്കുറിച്ചു് ഒട്ടൊന്നു വിവരിച്ചിട്ടു് ഈ കൃതി ഉപസംഹരിക്കയാണുചിതം.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/126&oldid=149562" എന്ന താളിൽനിന്ന് ശേഖരിച്ചത്