ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശുദ്ധമായി ശോഭിക്കുന്നതിനു് ഹേതുവായതു്. ഇത്തരം ഈശ്വരാർപ്പിത ജീവിതത്തിൽ സുസ്ഥിരം സ്ഥിതി ചെയ്യാൻ കഴിഞ്ഞതുകൊണ്ടു തന്നെയാണു്, മലബാറിയുടെ ഏതൊരു കർമ്മവും സൽകീർത്തി ഫലഗർഭാഢ്യമായ സുരഭിലകുസുമമായി ആകർഷകമായ കാന്തിപൂരം സർവ്വത്ര ചൊരിഞ്ഞു വിളങ്ങിയതു്.

ബിക്കിബായിയുടെ ജീവിതത്തെ തുടർച്ചയായി ബാധിച്ചുകൊണ്ടിരുന്ന ക്ലേശങ്ങളെല്ലാം അവളുടെ മനോഗുണത്തിനു് സംസ്കാര നൈർമ്മല്യം വളർത്തുവാനാണുതകിയതു്. അമ്മയിൽ വർദ്ധമാനമായുണ്ടായ ഈ മനശ്ശോഭ ബീറാംജിയുടെ ജീവിതയാത്രയിൽ എന്നും കെടാത്ത വഴികാട്ടിവിളക്കായി ഭവിക്കയുംചെയ്തു. ചെളിക്കുളത്തിൽ താമരയെന്നപോലെയല്ലാ, വാഴയിൽ കുലയെന്നപോലെയാണു് ബിക്കിബായിയിൽ ബീറാംജി സംജാതനായിവളർന്നതു. ആ മഹതിയുടെ അപ്രസിദ്ധ ജീവിതത്തിനു കീർത്തനീയ വ്യാഖ്യാനം മാത്രമാണു് ബീറാംജിയുടെ ജീവിതം. മാതൃഭക്തിയാലുണ്ടായ ഈ ബോധം മലബാറിയിൽ ഏതുനേരത്തും ഉയർന്നുനിന്നിരുന്നു.

ദാരിദ്ര്യത്തിൽ കിടന്ന് ചാകാതെ ചാകുന്ന പിതൃജനത്തെയും തന്റെ ഏകസന്താനത്തേയും സം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/13&oldid=150331" എന്ന താളിൽനിന്ന് ശേഖരിച്ചത്