ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൨

ച്ചിട്ടില്ല. രാജാക്കന്മാർ തുടങ്ങി താണതരം വിദ്യാർത്ഥികൾവരെ എത്രയെത്രയോ പേർ അദ്ദേഹത്തിന്റെ ഉപദേശസഹായങ്ങളാൽ സുരക്ഷിതരായി സുഖാവസ്ഥയിലെത്തീട്ടുണ്ടു്. അദ്ദേഹം, പണം നേടുവാനുതകുന്ന ഓരോവക ജോലികളിൽ പ്രവേശിപ്പിച്ചും,അപ്പോഴപ്പോഴുണ്ടാകുന്ന കഷ്ടനഷ്ടങ്ങളകറ്റിക്കൊടുത്തും പരിരക്ഷിച്ചിട്ടുള്ളവരുടെ സംഖ്യ എത്രയെന്നു് നിർണ്ണയിക്കുവാൻ ആർക്കും വയ്യ. ഇവരിൽത്തന്നെ ചിലർ ശുദ്ധാശയനായ അദ്ദേഹത്തിൽ നിന്നു് വ്യാജഭാവത്താൽ പണമപഹരിക്കയും, അദ്ദേഹത്തിന്റെ മുമ്പിൽ വിശ്വസ്തരെന്നു് നടിച്ചുനിന്നു് ഒടുക്കം വഞ്ചിക്കയും , അസത്യപ്രസ്താവത്താൽ അപകടത്തിൽ ചാടിക്കയും, അദ്ദേഹത്തിന്റെ ആജ്ഞാവാഹരെന്നു് മറ്റുള്ളവരെ ധരിപ്പിച്ചു് കപടകൃത്യങ്ങളിലേർപ്പെട്ടു് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും മറ്റും പലപ്പൊഴും ചെയ്തിട്ടുണ്ടു്. ഇങ്ങിനെ എന്തെല്ലാം ദുഷ്കൃത്യങ്ങൾ ആരെല്ലാം പ്രവർത്തിച്ചാലും, ജനങ്ങളെ സംബന്ധിച്ചു് അദ്ദേഹത്തിനുള്ള അനുതാപകലിതമായ മനോഭാവം ഒരിക്കലും ചലിച്ചിട്ടില്ല. നൈരാശ്യവും ക്ലേശവും സാധാരണമായിരുന്നിട്ടും, അതു് പലപ്പൊഴും ദുസ്സഹമായിത്തീർന്നിട്ടും അദ്ദേഹം പരോപകാര തൽപരതയെയല്ലാ, സ്വമനസ്ഥൈര്യത്തെയാണു് പഴിച്ചതു്. അദ്ദേഹത്തിൽ ഇത്രയും മ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/131&oldid=149552" എന്ന താളിൽനിന്ന് ശേഖരിച്ചത്