ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦


തെ മറിച്ചു കരുതുവാൻ വയ്യ. രാവിലെയും വൈകുന്നേരത്തും കുട്ടികളെ പഠിപ്പിക്കുക, അതിനിടയ്ക്ക് പള്ളിക്കൂടത്തിൽ ചെന്നു് താൻ പഠിക്കുക. എന്നിതു രണ്ടും മലബാറി മുടക്കംകൂടാതെ നടത്തിവന്നു. ക്രൈസ്തവമിഷ്യൻ പള്ളിക്കൂടങ്ങളിലൊന്നിലായിരുന്നു മലബാറി പഠിച്ചിരുന്നതു്. അതിലെ പ്രധാനാധ്യാപകനായിരുന്ന റെവറന്റ് ഡിക്സൻ എം. എ. അവർകൾക്കു് സമർത്ഥനും ബുദ്ധിമാനുമായ ഈ അനാഥബാലനിൽ ഒട്ടല്ലാത്ത ദയയുണ്ടായി. അദ്ദേഹം മലബാറിയെ സ്വഗ്രഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ പത്നിയുമായി പരിചയപ്പെടുത്തുകയും ചെയ്തു. ഈ സ്നേഹാർദ്രരായ ദമ്പതികൾക്കു് തന്നിലുണ്ടായ ദയ തന്റെ ക്ലിഷ്ടജീവിതത്തിനു് കുളിരോലുന്ന തണലായിത്തന്നെ മലബാറിക്കു് അനുഭവപ്പെട്ടു. അക്കാലത്തു് ഒരു ദരിദ്രകുടുംബത്തിലെ ബാലന്നു ഈ സംഭവം ദൈവാനുഗ്രഹമെന്ന പോലെ അത്ര മഹത്തരമായിട്ടാണിരുന്നതു്. സാന്മാർഗ്ഗികബോധം മലബാറിയിൽ സവിശേഷം വളർന്നു തുടങ്ങിയതു് ഈ ഉത്തമകുടുംബവുമായുള്ള സംസർഗ്ഗം മുതൽക്കാണു്. ഡിക്സൺ കുടുംബത്തിലെ വിശുദ്ധമായ ദാമ്പത്യജീവിതം മലബാറിക്കു് സർവ്വോപരി സ്പൃഹണീയമായി തോന്നുകയും ചെയ്തു.

ഇങ്ങിനെ, പഠിപ്പിച്ചും പഠിച്ചുംകൊണ്ടു് ഡിക്സൺ കുടുംബഛായയിൽ സുരക്ഷിതനായിത്തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/19&oldid=150337" എന്ന താളിൽനിന്ന് ശേഖരിച്ചത്