ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮


പറഞ്ഞാൽ, അതു് അതിശയോക്തിയാകയില്ല. ബാല്യത്തിലുണ്ടായവയാണു് മലബാറിയുടെ കവിതകളിലധികവും.പിന്നീടു് ഓർമ്മയിൽ പെടാതെ, അതിൽ പലതും നശിച്ചുപോയിട്ടുമുണ്ടു്. സ്വദേശത്തു് ജീവിതക്ലേശങ്ങൾക്കിടയിൽ ഞെരുങ്ങിക്കൊണ്ടു് അനാഥനായി പാർത്തു്, പഠിപ്പിക്കയും, പഠിക്കയും, ചെയ്തുകൊണ്ടിരിക്കുമ്പോൾ, അതിനുമുമ്പു് ഒരോരോ സന്ദർഭങ്ങളിൽ സ്വയമേവാഗതമായ പദ്യങ്ങളിൽ പലതും ശേഖരിക്കയും, ചിലതു് പുതിയതായി ചേർക്കുകയും, ചെയ്തു് ചെറിയൊരു ഗ്രന്ഥം ആ ബാലൻ തയ്യാറാക്കിവെച്ചിരുന്നു.ആംഗ്ലേയ സാഹിത്യകാരന്മാരിൽ പ്രഖ്യാതനായ ജാൺസൺ തന്റെ ബാല്യത്തിൽ സ്വദേശമായ ലീച്ചു് ഫീൽഡിൽനിന്നു് ലണ്ടൺ പട്ടണത്തിലേക്കു് , അന്നു് താൻ രചിച്ചിട്ടുള്ള"സാവെജ്" എന്ന ജീവിതചരിതവും "ഐറിൻ" എന്ന നാടകവും കീശയിലിട്ടുകൊണ്ടു് ഏകനായി യാത്രചെയ്ത സംഭവത്തെ, മലബാറി തന്റെ പതിനഞ്ചാം വയസ്സിൽ ആ പുസ്തകവുമേന്തിക്കൊണ്ടു് വിദ്യാഭ്യാസാർത്ഥം സൂരത്തിൽനിന്നു് ബോമ്പെയിലേക്കു ചെല്ലുകയുണ്ടായതു് ഏതൊരു സാഹിത്യാഗമജ്ഞനെയും, ഓർമ്മിപ്പിക്കാതിരിക്കയില്ല.

ഈ കയ്യെഴുത്തു പുസ്തകമാണു് മലബാറിയുടെ ലൌകിക ജീവിത ഗതിയെ അത്യത്ഭുതകരമാംവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/27&oldid=152400" എന്ന താളിൽനിന്ന് ശേഖരിച്ചത്