ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫


വിതചരിതത്തിലെ നിഗൂഢമായ അന്തർഭാഗത്തിൽ സ്വതന്ത്രമായി പ്രവേശിക്കുവാൻ നാം ശക്തരാണെങ്കിൽ,അവരിൽനിന്നു് ലോകത്തിന് സിദ്ധിക്കേണ്ടതായിരുന്ന വിശിഷ്ടഗുണങ്ങളിൽ വളരെ വലിയഭാഗം അവർക്കുള്ള ഗൃഹിണികളുടെ കഠിനദുശ്ശീലം നിശ്ശേഷം ഗ്രസിച്ചുകളഞ്ഞിട്ടുണ്ടെന്നു് കാണാവുന്നതാണു്. കാന്താവിഷയത്തിൽ മലബാറി അനുഗ്രഹീതപുരുഷൻ തന്നേയായിരുന്നുവെന്നു് നിസ്സംശയം പറയാം. തനിക്കു സിദ്ധിച്ച ഈ മഹാഭാഗ്യത്തിൽ കൃതജ്ഞതാവിവശനായി അദ്ദേഹം പലപ്പോഴും ഈശ്വരനെ പ്രത്യേകം നമസ്കരിക്കാറുണ്ടായിരുന്നു.

“നീതിവിനോദം” പ്രസിദ്ധീകരിച്ചു് ഒരു കൊല്ലം കഴിഞ്ഞിട്ടു്,ആംഗ്ലേയ ഭാഷയിൽ മറ്റൊരു കാവ്യഗ്രന്ഥം ചമച്ചു് ലൊകസമക്ഷം സമർപ്പിച്ചു.ഇതിലെ ചിലഭാഗങ്ങളും മലബാറി ബോമ്പയിലേക്കു് വരും മുമ്പുതന്നെ തയ്യാറാക്കീട്ടുള്ളതാണു്.അതെല്ലാം ഡാക്ടർ വിത്സനെ കാണിച്ചപ്പോൾ,മലബാറിയിൽ സമൃദ്ധമായുള്ള പ്രതിഭാ വിലാസത്തേയും അസാമാന്യമായുള്ള ആംഗ്ലേയഭാഷാ പരിജ്ഞാനത്തേയും ഉള്ളഴിഞ്ഞു് അഭിനന്ദിക്കയുണ്ടായി.അദ്ദേഹത്തിന്റെ പ്രോത്സാഹനം കൊണ്ടുതന്നെ മലബാറി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/34&oldid=152407" എന്ന താളിൽനിന്ന് ശേഖരിച്ചത്