ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬


ആ കാവ്യത്തെ പൂർത്തീകരിച്ചു് പ്രസിദ്ധീകരിച്ചു. ഭാരതീയ വിചാരകർമ്മങ്ങളുടെ സൗെന്ദര്യത്തെ അംഗ്ലേയഭാഷയിൽ പകർന്നെടുത്തിട്ടുള്ളതാണ് ആ കൃതി. ഇന്ത്യയിലെ അനാഥസ്ത്രീകളെ സംരക്ഷിക്കുവാൻ വേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന യശസ്വിനിയായ മിസ് മേരി കാർപ്പന്റർ എന്ന ദയാവതിക്കാണു് ആ പുസ്തകം സമർപ്പിച്ചിട്ടുള്ളതു്. അന്ന് മലബാറിക്ക് ഇരുപത്തിമൂന്നുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. മനനശീലന്മാരും കർമ്മകുശലന്മാരുമായ വയോവൃദ്ധന്മാർക്കുപോലും ദുഷ് പ്രാപമായിരിക്കുന്ന ഭാരതമാതൃവക്ഷസ്സിൽ സാഹിത്യസ്തന്യം നുകർന്നുകൊണ്ട് ആഹ്ലാദപരവശനായി ക്രീഡിക്കുന്നതിനു് മലബാറിക്കു് ഇത്ര ചെറുപ്പത്തിൽത്തന്നെ ഭാഗ്യമുണ്ടായിരിക്കുന്നു. അപരിചിതയായ ഒരു വിദേശമഹിളയ്ക്കു് തന്റെ പുസ്തകം സമർപ്പിക്കുവാൻ ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചതു് രാജ്യക്ഷേമ പരമാപരോപകൃതി പ്രാഭവത്തെ യഥോചിതം മാനിക്കുവാൻ തക്ക ദേശാഭിമാനമുൾക്കൊണ്ട മനോവികാസം തന്നെയല്ലയോ? മലബാറിയുടെ ഈ ആദ്യത്തെ ആംഗ്ലേയകൃതി,ലോകരംഗത്തിൽ തനിക്കുള്ള സ്ഥാനമേതെന്നറിഞ്ഞു് അത് വെടുപ്പായുറപ്പിക്കുവാൻ സന്നദ്ധനാക്കി വിട്ട സന്ദേശ വാഹി തന്നെയായിരുന്നു. മലബാറിയുടെ കാലത്തിനു മുമ്പു് ഇംഗ്ളീഷ് ഭാഷ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/35&oldid=152408" എന്ന താളിൽനിന്ന് ശേഖരിച്ചത്