ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൭


യിൽ കാവ്യനിർമ്മാണം ചെയ്യുന്ന ഭാരതീയർ ദുർല്ലഭമത്രേ. അങ്ങുമിങ്ങുമായി ചില പദ്യകൃതികൾ പുറപ്പെട്ടിരുന്നുവെങ്കിലും, ആംഗ്ലേയരുടെയും ഭാരതീയരുടേയും സവിശേഷമായ ആദരത്തിനു വിഷയമായ ആദ്യത്തെകൃതി മലബാറിയുടേതാണു്.

പ്രസ്തുത കാവ്യത്തെ ഇന്ത്യയിലെ വൃത്താന്ത പത്രങ്ങൾ മുക്തഹൃദയം ശ്ലാഘിക്കയുണ്ടായതിനെക്കാൾ ഏറ്റവുമധികം ശ്രദ്ധാർഹവും സന്തോഷകരവുമായതു് ആംഗ്ലേയകവികളിൽ നിന്നു് മലബാറിക്ക് കിട്ടിയ അഭിനന്ദന പത്രങ്ങളാണു്.ഇത്രയും സുലളിതമായ ഭാഷയിൽ പദ്യനിർമ്മാണം ചെയ്തിരിക്കുന്നതുകണ്ടു് മഹാകവിയായ ടെനിസൻ സന്തോഷിക്ക മാത്രമല്ല, ആശ്ഛര്യപ്പെടുകയും ചെയ്തിരിക്കുന്നു. മലബാറി മാതൃഭാഷയിലെഴുതീട്ടുള്ള കൃതികൾ വായിക്കുന്നതിനു് ഈ ഇംഗ്ലീഷ് കാവ്യം നിമിത്തം ടെനിസൻ ഉൽകണ്ഠിതനായി. മലബാറിക്കെഴുതിയ കത്തിൽ "വിദൂരവാസിയായ താങ്കളുടെ ആപ്തമിത്രം" എന്നു വിശേഷണം ചാർത്തിയാണു് ടെനിസൻ കയ്യൊപ്പിട്ടിരിക്കുന്നതു്. ഷാഫ്റ്റ്സ്ബറി പ്രഭു, ജാൺബ്രൈറ്റ് എന്നീ പ്രഖ്യാത മഹാശയന്മാരും മലബാറിയുടെ ഈ കൃതി രചനാഭംഗികൊണ്ടും ആശയമാധുര്യം കൊണ്ടും സ്തുത്യർഹമാണെന്നു് അഭിപ്രായപ്പെട്ടിട്ടു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/36&oldid=152409" എന്ന താളിൽനിന്ന് ശേഖരിച്ചത്