ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦


ത്സല്യവർഷംകൊണ്ടു് നാമെല്ലാം അനുഗ്രഹീതരും ഉത്സാഹഭരിതരുമാവട്ടെ”എന്നിങ്ങനെയാണു് ആ മഹാമനസ്വിനി മലബാറിക്കെഴുതിയ ലേഖനം ഉപസംഹരിച്ചിരിക്കുന്നതു്.

മലബാറിയുടെ ഈ കൃതി ബഹുജനമധ്യത്തിൽ പ്രചരിക്കുന്നതിനു മുമ്പായി ത്തന്നെ;തന്റെ ഗുരുഭൂതനും പണ്ഡിതവര്യനുമായ ഡാക്ടർ വിത്സൻ എൈഹികവാസം വെടിഞ്ഞുപോയി.ഈ വിയോഗത്തിൽ പരിതപിക്കാത്തവർ അന്ന് അവിടങ്ങളിൽ ദുർല്ലഭമായിരുന്നു.മലബാറിക്കാവട്ടെ,തന്റെ ഇളംജീവിതത്തിൽ അത്യുഗ്രപ്രഹരമേറ്റതുപോലെ തോന്നി.ഡാക്ടർ വിത്സനുമായി പരിചയിക്കുവാൻ തുടങ്ങിയ നാൾമുതൽക്കാണു് ബഹുജനങ്ങളെ ദൂരെ ദൂരെ നിന്നും ആകർഷിച്ചടിപ്പിക്കുമാറു് രമണീയമായ ലോകാനുഭവസൌരഭ്യം പ്രവഹിപ്പിച്ചുകൊണ്ടു് മലബാറിയുടെ കവിതാ സമ്മിളിതവും അനുഭാവസുന്ദരവുമായ ഹൃൽ കുസുമം വികസിച്ചു തുടങ്ങിയതു്.പരോപകൃതിയിൽ ദൃഢാസക്തനായതും വിത്സന്റെ ശുഭജീവിതസമ്പർക്കം കൊണ്ടുതന്നെു.ഡാക്ടർ വിത്സന്നു് മലബാറിയെ സംബന്ധിച്ച് ഒരേ കാര്യത്തിൽ മാത്രമേ നൈരാശ്യപ്പെടേണ്ടി വന്നിട്ടുണ്ടാകയുള്ളൂ.തന്റെ ശിഷ്യനെ ക്രിസ്തു മതത്തിൽ ചേർക്കേ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/39&oldid=152412" എന്ന താളിൽനിന്ന് ശേഖരിച്ചത്