ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬


ക്കിക്കൊണ്ടിരിക്കുന്ന മലബാറിയെപ്പോലെയുള്ള ഒരു യുവാവിനെ പത്രപ്രവർത്തനത്തിന്നു് സ്വാധീനപ്പെടുത്തുവാൻ ഒട്ടുംതന്നെ പ്രയാസമില്ല.നമ്മുടെ കഥാനായകൻ ഈ മാർഗ്ഗത്തിൽ പ്രവേശിച്ചതും പ്രവർത്തിച്ചതും എങ്ങിനെയായിരുന്നുവെന്നു് നോക്കുക.

ബോമ്പെയിൽ,ഉൽക്കർഷേച്ശൂക്കളായ ചില ചെറുപ്പക്കാർ പാഠശാലാ ജീവിതം കഴിഞ്ഞ ഉടനെ ഒരു പ്രതിവാരപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.ഇതിൽ അവർക്കു വേണ്ടുന്ന മൂലധനത്തെക്കുറിച്ചു് അവർ ഒന്നും തന്നെ ചിന്തിച്ചിരുന്നില്ല.നല്ല നല്ല കാര്യങ്ങളെപ്പറ്റി രസകരമായി എഴുതുവാൻ തക്ക അറിവും കഴിവുമുണ്ടെന്ന അഭിമാനത്താൽ,വരിക്കാരെ വർദ്ധിപ്പിച്ചു്,പത്രത്തിന്റെ ആയുരാരോഗ്യങ്ങൾ ഉറപ്പിക്കുന്നതിനു് മറ്റൊരുപകരണവും ആവശ്യമില്ലെന്നായിരിക്കാം അവർ കരുതിയതു്.മുൻസിപ്പാൽ കൗെൺസിലിലെ ഒരുദ്യോഗസ്ഥനും ഈ പ്രവർത്തകസംഘത്തിൽ ഉൾപ്പെട്ടിരുന്നു.ആയാൾ കൗെൺസിൽ വക പരസ്യങ്ങൾ ഈപത്രത്തിലേക്കു കൊടുക്കാമെന്നു് ആശപ്പെടുത്തിയപ്പോൾ,പ്രാരംഭച്ചെലവുകൾനിർവ്വഹിക്കുവാൻ അതു് ധാരാളം മതിയാകുമെന്നാണു് അവർ സംഭ്രമിച്ചുപോയതു്.ലണ്ടൻ സ്പെക്ടേറ്റർ എന്ന പത്രത്തിന്റെ ആകൃതിയിലും ,പ്രകൃതിയിലും,ആ പേരിനെത്തന്നെ അനു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/45&oldid=152426" എന്ന താളിൽനിന്ന് ശേഖരിച്ചത്