ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧


സ്വന്തമായി നടത്തിത്തുടങ്ങി. ഇതിലാണു് നമ്മുടെ കഥാനായകൻ പ്രവർത്തിച്ചുകൊണ്ടിരുന്നതു്. രണ്ടു കൊല്ലത്തോളം ഏറ്റവും യോഗ്യമായ രീതിയിൽ പ്രകാശിച്ചുവന്ന ആ പത്രം , പണമില്ലായ്കയാൽ അകാലത്തിൽ അസ്തമിക്കയാണു് ചെയ്തതു്. മലബാറിക്കു് ഈ ചുരുങ്ങിയകാലത്തെ പരിചയംകൊണ്ടുതന്നെ, പത്രപ്രവർത്തനത്തിൽ പ്രശസ്തമായ വൈദഗ്ധ്യം നേടുവാൻ കഴിഞ്ഞു. പ്രത്യേകിച്ചു് ഈ പത്രത്തിൽ ഗുജറത്തിനെ സംബന്ധിച്ചെഴുതിയിരുന്ന പ്രൗെഢസരസോപന്യാസങ്ങളാണു് , പിന്നീട് പുസ്തകാകൃതിയിൽ പുറപ്പെട്ടു് ഇംഗ്ലീഷ് ഗ്രന്ഥകാരന്മാരുടെ മുന്നണിയിൽത്തന്നെ മലബാറിക്കു് ഒരു മാന്യസ്ഥാനം നൾകിയതു്.

"ബോംബേ റവ്യു" ദീർഘനിദ്രയെ പ്രാപിച്ചപ്പോൾ , "ഇൻഡ്യൻ സ്പെക്ടേറ്റർ"പത്രത്തിന്റെ അഭിവൃദ്ധിയിൽത്തന്നെ തന്റെ ബുദ്ധിയും ശക്തിയും മുഴുവൻ ഏകാഗ്രമായി ചെലുത്തുന്നതിനു് മലബാറിക്കു കഴിഞ്ഞു. ലോകത്തിനു് സുഖാസ്വാദ്യമായ മധുരഫലങ്ങൾ നിറച്ചു വഹിച്ചുകൊണ്ടു് സകൗെതുകം വിളഞ്ഞുനിൽക്കാവുന്നതാണു് മലബാറിയുടെ ഉൽക്കർഷോന്മുഖമായ ജീവിതമെന്നു മിസ്റ്റർ വുഡ് ശരിയായി മനസ്സിലാക്കിയിട്ടുണ്ടു്. അദ്ദേഹം മലബാറിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണു്:-

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/50&oldid=152431" എന്ന താളിൽനിന്ന് ശേഖരിച്ചത്