ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬


കാൎയ്യത്തിലും അഭിപ്രായവ്യത്യാസമുള്ളവരായിരുന്നിട്ടും തന്നെ ഹൃദയപൂർവ്വം സ്നേഹിച്ചു് തന്റെ ഉദ്യമത്തിൽ അവ്യാജം സഹായിച്ചിട്ടുള്ള ഓരോ മാന്യനെയും കുറിച്ചു് ഓരോ വലിയ പുസ്തകം തന്നെ എഴുതാമെന്നാണു് കൃതജ്ഞതാപൂർണ്ണനായ മലബാറി പറഞ്ഞിരിക്കുന്നതു്, "എന്നെ സഹായിക്കുവാൻ ഇംഗ്ലീഷ്കാരിൽ പലരും സന്നദ്ധരായിരുന്നുവെങ്കിലും, വെഡ്ഡർ ബേണിൽ നിന്നു മാത്രമേ പത്രത്തിനുവേണ്ടിച്ചെയ്ത ദ്രവ്യസഹായം ഞാൻ സ്വീകരിച്ചിട്ടുള്ളൂ. അതുതന്നെയും ഞാൻ ഗത്യന്തരമില്ലാതെ ചെയ്തുപോയതാണു്. താൻ ചെയ്യുന്ന സഹായത്തെ കൈക്കൊള്ളുവാൻ വെഡ്ഡർ ബേൺ ആദ്ദ്യം പല യുക്തികളും പ്രയോഗിച്ചുനോക്കി. അതിലൊന്നിലും ഞാൻ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോൾ, തന്റെ ഈ സഹായം നിരാകരിക്കുന്നതായാൽ, സഹോദരനിർവിശേഷം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന എന്റെ ഭാവം വെറും കൃത്രിമമാണെന്നു് തനിക്കു വിശ്വസിക്കേണ്ടിവരുമെന്നു് അദ്ദേഹം ഭാവം പകർന്നു പറകയും ചെയ്തു. അതങ്ങു കേട്ടപ്പോൾ എനിക്കുണ്ടായപോലെയുള്ള മനോവ്യാകുലത മറ്റൊരവസരത്തിലും അനുഭവപ്പെട്ടിട്ടില്ല"- എന്നിങ്ങനെ മലബാറി ഒരിടത്തു് പ്രസ്താവിച്ചിരിക്കുന്നു. ഇതിൽനിന്നു് അദ്ദേഹം പരസഹായത്തെ കൈക്കൊണ്ടതു് എങ്ങിനെയായിരുന്നുവെന്നുള്ളതു ഊഹ്യ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/65&oldid=152456" എന്ന താളിൽനിന്ന് ശേഖരിച്ചത്