ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൩

മറ്റൊരു വർഗ്ഗത്തെയോ കുറിച്ചു പറയുമ്പോൾ തദവസ്ഥയിൽ തൽഭാവത്തിൽത്തന്നെ നിൽക്കുവാൻ കഴികയുള്ളു. ഈ ഗുണം സവിശേഷം പ്രകാശിക്കുന്നതാണു് മലബാറിയുടെ കൃതിക്കുള്ള മികച്ച മെച്ചം. സ്വന്തം മനസ്സിൽ ദഹിച്ചു ചേർന്നിട്ടില്ലാത്ത പരാനുഭവത്തെ പച്ചയായിത്തന്നെ ഛർദ്ദിച്ചു വിടുന്ന ഗ്രന്ഥകാരന്മാരുടെ കൃതികൾ ആസ്വാദ്യമാകാത്തതിൽ അത്ഭുതപ്പെടുവാനില്ലല്ലൊ. സ്വാനുഭവ സന്താനങ്ങളാകയാലാണു് മലബാറിയുടെ കൃതികൾ ഹൃദ്യങ്ങളായി ഭവിച്ചതു്. സ്വഹൃദയത്തിന്റെ സുവ്യക്തപ്രതിബിംബമായിരിക്കണം സ്വകൃതികളെന്നു മലബാറി നിശ്ചയിക്കയും, അങ്ങിനെ സാധിക്കയും ചെയ്തിരിക്കുന്നു. ഗുജറത്തും ഗുജറാത്തികളും എന്ന കൃതിയിൽ ഫലിത രസം ധാരാളമായി കാണാം. അദ്ദേഹം സാധാരണമായി ചെയ്യുന്നസംഭാഷണങ്ങളിൽത്തന്നെ ഫലിതത്തിനു കുറവില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഗുരുതരങ്ങളായ കർമ്മങ്ങൾ അകന്നു നിന്നു നോക്കുന്നവർ അദ്ദേഹത്തിൽ ഈ വിനോദഗുണം കൂടിയുണ്ടെന്നു് തീർച്ചയായും വിശ്വസിക്കയില്ല. ഉള്ളഴിഞ്ഞിണങ്ങി അടുത്തു ചേർന്ന് സഹവസിച്ചവർക്കു മാത്രമേ അദ്ദേഹത്തിൽ നിന്നു് ഈ ഫലിത രസം അനുഭവിക്കുവാൻ കഴിഞ്ഞിട്ടുള്ളു. മലബാറിയുടെ പ്രസ്തുത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/72&oldid=152462" എന്ന താളിൽനിന്ന് ശേഖരിച്ചത്