ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪

കൃതിയെക്കുറിച്ചു് അഭിപ്രായം പുറപ്പെടുവിച്ച ഒരാൾ, അസത്യം, കൃിത്രിമഭാവം, ദുർബ്ബോധനം എന്നിവയിൽ വൈരസ്യവും, പ്രേമം, അനുകമ്പ, ഔദാര്യം എന്നിവയിൽ താല്പര്യവും, അനാഥന്മാർ, ദരിദ്രന്മാർ, പരാധീനന്മാർ എന്നിവരിൽ അനുതാപവും ഫലിതമിളിതമായ സാഹിത്യത്താൽ മനുഷ്യഹൃദയത്തിൽ വളർത്തുന്നതിൽ പാശ്ചാത്യ സാഹിത്യകാരനായ തായ്ക്കറേ എന്ന മഹാശയനെ മലബാറി അനുഗമിക്കുന്നുണ്ടെന്നു് പറഞ്ഞിരിക്കുന്നു.

മനുഷ്യവർഗ്ഗത്തിൽ ഒരംശത്തിന്റെ സൗെന്ദര്യ ലസത്തായ ചിത്രമാണു് ഗുജറത്തും ഗുജറാത്തികളും എന്ന പുസ്തകം. വിവിധ ജീവിതാചാരങ്ങൾ അതിൽ അനുക്രമം പ്രദർശിപ്പിച്ചിരിക്കുന്നു. വിവിധസമുദായങ്ങളെ അതാതിനൊത്ത ഭാഷയിൽത്തന്നെ വിദ്വത്സമക്ഷം പ്രദർശിക്കുവാൻ പ്രത്യേകവൈദഗ്ദ്ധ്യമുള്ള റുഡിയാർഡ് കിപ്പളിംഗ് എന്ന ഗ്രന്ഥകാരനോടു സദൃശനായിട്ടാണു് മനുഷ്യജീവിതാചാരവിവരണത്തിൽ മലബാറിയുടെ ഗതി. സ്വദേശീയരെക്കുറിച്ചു സ്വഭാഷയിൽത്തന്നെയാണു് കിപ്പളിംഗ് എഴുതീട്ടുള്ളതു്. മലബാറിക്കാവട്ടെ, സ്വന്തം നാട്ടുകാര്യങ്ങൾ വിദേശഭാഷയിൽ എഴുതേണ്ടിവന്നിരിക്കുന്നു. ഒരോ വർഗ്ഗത്തേയും അതാതിനൊത്ത ഭാഷയിൽത്തന്നെ പ്രദർശിപ്പിക്കു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/73&oldid=152463" എന്ന താളിൽനിന്ന് ശേഖരിച്ചത്