ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬

മല്ല. നമ്മുടെ നിത്യപരിചിതന്മാരെക്കുറിച്ചുതന്നെ-അവരുടെ പ്രവൃത്തികളെല്ലാം നാം ശരിയായി കണ്ടുകൊണ്ടിരുന്നിട്ടും, നാം അവരുമായി പല കാര്യങ്ങളിലും ഇടപെട്ടിരുന്നിട്ടും- മനോഭാവത്തെ സംബന്ധിച്ചു ഏതാനുമെങ്ങാനുമല്ലാതെ തികവായൊരറിവും നമുക്കുണ്ടാകാറില്ല. പരസ്പരബോധം മനുഷ്യനും മനുഷ്യനും തമ്മിലുണ്ടെങ്കിൽ ലോകത്തിൽ ഇത്രയേറെ വിഷമതകൾക്കു് ഹേതുവെന്ത്? തന്നെത്താനറിവാൻ പോലും കഴിവില്ലാത്തവനാണു് മനുഷ്യൻ. എന്നാൽ, ജാതിമതഭാഷാദേശഭേദങ്ങളാൽ അകന്നു കിടക്കുന്നവരെ നോക്കി, അവരുടെ ഹൃദയത്തെ അങ്ങിനെതന്നെ ഗ്രഹിക്കുന്നവൻ മഹാശയന്മാരിൽ അഗ്രഗണ്യനല്ലയോ!

ഇന്ത്യയിൽ ഭരണാധികാരികളായി വരുന്ന ഇംഗ്ലീഷുകാർ ഈ നാട്ടുകാരുടെ സ്വഭാവാചാരങ്ങൾ ശരിയായി ഗ്രഹിക്കുവാൻ വഴികാണാതെ പലപ്പൊഴും വിഷമിച്ചുപോകാറുണ്ടു്. അവരുടെ ഭരണകൃത്യങ്ങൾ ചിലതു പിഴച്ചുപോകുന്നതും, ചിലതു ദുർവ്യാഖ്യാനവിഷയമാകുന്നതും അവർക്കു ഈ നാട്ടുകാർ എങ്ങനെയുള്ളവരെന്നു് അറിവാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാകുന്നു. ഭരണാധികാരികൾക്കു് നഗരവാസികളുമായി മാത്രമേ ഒട്ടൊട്ടെങ്കിലും സഹവസിക്കുന്നതിനു ഇടയാകാറുള്ളു. ആ നാഗരിക

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/75&oldid=152465" എന്ന താളിൽനിന്ന് ശേഖരിച്ചത്