ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൧

ശ്ചാത്യരെയും ഭാരതീയരെയും പരസ്പരബോധത്താൽ സ്നേഹബദ്ധരാക്കേണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മലബാറി ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തുവാൻ തുനിഞ്ഞതു്. ഈ ഉദ്ദേശ്യം ബാല്യത്തിൽത്തന്നെ അദ്ദേഹത്തിൽ അംകുരിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാകൃതികളിലും എല്ലാകാര്യങ്ങളിലും, ഈ ഉദ്ദേശ്യം രക്തനാഡിപോലേ വർത്തിക്കുന്നതായികാണാം. പാശ്ചാത്യരുടെ വിചാരകർമ്മസംപ്രദായങ്ങളിൽ ഭാരതീയരെ പരിചിതരാക്കുവാൻവേണ്ടി, മാക്സ് മുള്ളരുടെ പ്രസ്തുതകൃതിയും, അതുപോലെയുള്ള മറ്റു പല പുസ്തകങ്ങളും ഇന്ത്യയിലെ നാനാഭാഷകളിലും പരിഭാഷപ്പെടുത്തുവാൻ പണ്ഡിതന്മാരെ അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടാണ് അന്നു പലെടത്തും സഞ്ചരിച്ചതു്. കേശവ ചന്ദ്രസേനൻ, രാജേന്ദ്രലാലമിത്രൻ എന്നീ മഹാശയന്മാർ അന്നു് ഈ ഉദ്ദേശ്യത്തിലും ഉദ്യോഗത്തിലും മലബാറിയെ സഹകരിച്ചിട്ടുള്ളവരാണു്. മതസംബന്ധമായ അന്ധവിശ്വാസങ്ങൾ നീങ്ങി, ലോകത്തിൽ ഏകമതം പ്രബലപ്പെട്ടു് മനുഷ്യവർഗ്ഗം ഒരേ കുടുംബമാകുന്നതിനായി ചെയ്യുന്ന ഇത്തരം മഹാകൃത്യം ഫലസ്ഥാനം പ്രാപിക്കുന്നതിനു് പലനൂറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാമെങ്കിലും, അതിലേക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിപ്പാൻ മതപ്രവർത്തകന്മാർക്കുള്ള ധർമ്മത്തെ ഇങ്ങിനെ ഇടയ്ക്കിടെയെങ്കിലും ഓർമ്മപ്പെടുത്തു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/80&oldid=152471" എന്ന താളിൽനിന്ന് ശേഖരിച്ചത്