ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨

വാൻ ചിലർ ജാതരാകുന്നതു് ഈശ്വര കാരുണ്യംതന്നെ എന്നു് സന്തോഷിക്കയും സമാധാനിക്കയും വേണ്ടതാണല്ലോ. മഹാമഹോദ്ദേശമൊന്നു് സാധിപ്പാൻ വേണ്ടിയുള്ള പ്രയത്നപരമ്പരയിൽ ഒരേ ഒരു പുസ്തകം തർജ്ജമചെയ്തു് പ്രചരിപ്പിക്കുവാൻ ഉത്സാഹിച്ചിട്ടു് മലബാറിക്കു് ഏറ്റവും നിസ്സാരമായ ഫലം മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു. അതെ: ഇങ്ങിനെ പലതുള്ളിയായിത്തന്നെ വേണം ആ ഫലം പെരുവെള്ളം പോലെ വർദ്ധിക്കുവാൻ. മാക്സ്മുള്ളരുടെ ആ കൃതിയോടു കൂടി മലബാറി ഇന്ത്യയിൽ പലപല ദേശങ്ങളിൽ സഞ്ചരിച്ചു. തൽസംബന്ധമായി പലപല ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പല പല പൊതുയോഗങ്ങളിൽ ദീർഘദീർഘം പ്രസംഗിച്ചു. വിദ്വാന്മാർ , വിത്തവാന്മാർ, ജനപ്രമാണികൾ, നാടുവാഴികൾ, എന്നിവരിൽ പലരെയും കണ്ടു് അഭിമുഖസംഭാഷണം ചെയ്കയുമുണ്ടായി. ഇതിന്റെയെല്ലാം ഫലമായി സിദ്ധിച്ചതു്, ആ പുസ്തകം ഗുജറാത്തി, മറാട്ടി, ബങ്കാളി, ഹിന്തി എന്നീ നാലുഭാഷകളിൽ മാത്രം പരിഭാഷപ്പെടുത്തിയതാണു്. ആ ഗ്രന്ഥത്തിലെ ആശയങ്ങൾ വിശ്വാസയോഗ്യമല്ലെന്നുവാദിച്ചു് സംസ്കൃതപണ്ഡിതന്മാർ നിരാകരിച്ചു കളഞ്ഞു. തമിഴിൽ ചെയ്ത പരിഭാഷയെ പ്രസിദ്ധീകരിക്കുവാൻ ആർക്കുമുണ്ടായില്ല ഉത്സാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/81&oldid=152472" എന്ന താളിൽനിന്ന് ശേഖരിച്ചത്