ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൭

നിൽക്കാതെ തനിക്കാവുന്നെടത്തോളം അകത്തേക്കു കടന്നു നോക്കീട്ടുണ്ടു്. സ്വദേശീയ ഗ്രന്ഥകാരന്മാരുടെ ഈ രണ്ടു കൃതികളേക്കാൾ ഫ്രഞ്ചുകാർക്കു് അധികം രസകരമായിത്തീർന്നതു മലബാറിയുടെ പുസ്തകമാണു്. ഇതിലാണു് വിചിന്തനങ്ങൾക്കുള്ള കാര്യകാരണബന്ധവും, വിവരണങ്ങൾക്കുള്ള തന്മയത്വവും കൂടുതലായി കണ്ടിരിക്കുന്നതു്. അനുതാപമല്ലാതെ, അപഹാസമല്ലാ മലബാറി ചെയ്തിട്ടുള്ള ദുരാചാര നിരൂപണത്തിലെ ജീവൻ. അധ്യാപന മാർഗ്ഗേണ നോക്കുമ്പോൾ പ്രസ്തുതകൃതി ഏറ്റവും ഉൽകൃഷ്ട സ്ഥാനത്താണിരിക്കുന്നതു്. ഇതിലെ ഭാഷാരീതി സുഗമവും ലളിതവുമാണു്; ചിലെടത്തു പ്രൗെഢഗംഭീരമായിരിക്കുന്നതുമുണ്ടു്. ഇങ്ങിനെ ഗുണങ്ങൾ പലതും വിളങ്ങുന്നുണ്ടെങ്കിലും, ആംഗ്ലേയ ജീവിത സമ്പ്രദായത്തിലെ ശ്രദ്ധാർഹമായ ചില ഭാഗങ്ങൾ പ്രമാദത്താൽ വിട്ടുകളഞ്ഞിരിക്കുന്നതു് ഈ ഗ്രന്ഥത്തിൽ ആർക്കും കാണാവുന്ന പുഴുക്കുത്തായിത്തീർന്നിരിക്കുന്നു. ഈ ന്യൂനത മലബാറിയുടെ എല്ലാ കൃതികളിലും കാണാം. കാര്യാലോചനയിലും, ഫലാനുഭവത്തിലും അദ്ദേഹത്തെപ്പോലേ അത്രയേറെ ക്ഷമ മറ്റാർക്കുമില്ലെന്നിരിക്കിലും, കർമ്മത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ തദന്തം കാണ്മാനുള്ള ദ്രുതഗതി കുറെയേറെയുള്ളതിനാൽ അതിൽ ചിലെടത്തു് താഴ്ചയോ വീഴ്ചയോ പ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/86&oldid=152477" എന്ന താളിൽനിന്ന് ശേഖരിച്ചത്