ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൧

ന്മാറുകയേ ചെയ്തിട്ടുള്ളു. അവർക്കു് നേടിവെക്കുവാൻ കഴിഞ്ഞിട്ടുള്ളതു് കുറെ പ്രസംഗങ്ങൾ മാത്രമായിരുന്നു. ആചാരമുമുക്ഷുക്കൾക്കു് വിശ്രമാവസരത്തിൽ മനോരാജ്യസഞ്ചാരംചെയ്തു് രസിക്കുന്നതിനു മാത്രം ആ പ്രസംഗപരമ്പര ഉപകരിക്കയും ചെയ്തിരുന്നു. സമുദായപരിഷ്കാരശ്രമമെന്നതു് കേവലം പ്രസംഗവർഷമാണെന്നും,അതിൽ കാണുന്നതു് അപജയത്തിന്റേയും നൈരാശ്യത്തിന്റെയും വികൃതിമാത്രമാണെന്നും ഇന്ത്യയിൽ രൂഢമൂലമായിക്കൊണ്ടു വന്ന ബോധത്തെ നിശ്ശേഷം പ്രമാർജ്ജനം ചെയ്യാനായി മലബാറി ദൃഢവ്രതനായി സ്വജീവിതത്തെ ഉഴിഞ്ഞുവിട്ടു. ഏതെങ്കിലും ഒന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ അതു് സാധിക്കുന്നതുവരേക്കും അദ്ദേഹം അടങ്ങിയിരിക്കയില്ല.എത്രയെത്ര ദുസ്സഹക്ലേശങ്ങൾ വന്നിടയട്ടെ: അദ്ദേഹം കൂസുകയില്ല. മനുഷ്യജന്മത്തിനു് അപ്രാപ്യമായ സ്ഥാനമല്ലെന്നിരിക്കിൽ, അവിടെ അദ്ദേഹം തീർച്ചയായും ചെന്നെത്തുകതന്നെചെയ്യും. ദൈവഹതനായിപ്പോയാൽ മാത്രമല്ലാതെ അദ്ദേഹം നൈരാശ്യപ്പെടുകയില്ല. സാധാരണമായുള്ള വിഘ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ ശ്രമത്തിനു് ഊക്കും ഉണർച്ചയും കൊടുക്കുന്ന ഉപകരണങ്ങളായിട്ടാണു് പരിണമിക്കുക. ശ്രമത്തിൽ കൈവെച്ചാൽ ഫലമനുഭവിച്ചല്ലാതെ വിടുകയില്ല. ഈ ധീരതകൊണ്ടുത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/90&oldid=152500" എന്ന താളിൽനിന്ന് ശേഖരിച്ചത്