ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪

യി മരിക്കുവാൻ തന്നെയും സന്നദ്ധനായി, തനിക്കുള്ള സുഖവും കീർത്തിയും തൽസിദ്ധിയിലാണു് സ്ഥിതിചെയ്യുന്നതെന്നു് നിശ്ചയിച്ചുകൊണ്ടാണു് മലബാറി ബദ്ധകങ്കണനായി ഇറങ്ങിയതു്. ഭാരതീയാചാര നിബന്ധനകളുടെ കാഠിന്യത്തെയോ, തൽപരിഷ്കാര ശ്രമത്തിൽ നേരിടാവുന്ന വിഷമതകളെയോ കുറിച്ചു് ഇന്നും വിദേശീയർക്കു് അധികമായൊന്നുമറിഞ്ഞുകൂടാ. ഭാരതീയർ തന്നെയും. പക്ഷെ, അതിൽത്തന്നെ ലയിച്ചുകിടക്കുന്നതു കൊണ്ടായിരിക്കാം, അതിന്റെ ഭയംകരതയെ സംബന്ധിച്ചു് ഇങ്ങനെ അവജ്ഞരായിരിക്കുന്നതു്. കേരളത്തിലാവട്ടെ, ആചാരബന്ധം അത്രകഠിനമോ, സാർവത്രികമോ അല്ലായ്കകൊണ്ടായിരിക്കാം-ഈ നാട്ടുകാർ സ്വരാജ്യത്തിലെ പല കോടി ജനങ്ങൾ കൂട്ടത്തോടെ അനുഭവിക്കുന്ന ഘോരദു:ഖത്തിൽ അജ്ഞരോ അശ്രദ്ധരോ ആയിത്തന്നെ കഴികയാണു്. സങ്കൽപത്തിനു തന്നെയും വിദൂരമായ അത്ര പുരാതന കാലംമുതൽക്കേ ഇന്ത്യയിൽ വിശ്വാസപൂർവ്വം അനുവർത്തിച്ചുവരുന്ന സമുദായാചാരങ്ങൾ കാലദേശാവസ്ഥാഭേദത്താൽ ദുഷിച്ചുവിഷമയമായിത്തീർന്നിട്ടും. അതിൽനിന്നു് ഒരടിയെങ്കിലും മാറി നിൽക്കുന്നതു് ജനങ്ങൾക്കാർക്കും സമ്മതമല്ല. ഏറ്റവും തുച്ഛമായ കാര്യങ്ങളിൽ കൂടിയും, അതു് ജിവിതത്തെ എത്രതന്നെ ദു:ഖപൂർണ്ണമാക്കിയാലും,ഒട്ടൊന്നു ഭേദഗതി ചെയ്വാൻ ആരാനും കയ്യൊ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/93&oldid=152503" എന്ന താളിൽനിന്ന് ശേഖരിച്ചത്