ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൫

ന്നുയർത്തിയാൽ, ജനങ്ങൾ അവനെ കൂട്ടത്തോടെ വന്നു നിന്നു ശപിക്കും. പൂർവാചാര വിശ്വാസം ഇത്രയധികം ഇന്ത്യയിലെന്നപോലെ ലോകത്തിൽ മറ്റെങ്ങും തന്നെയില്ല. ഇത്ര പഴകിച്ചീഞ്ഞ ആചാരങ്ങൾ ആ നിലയിൽ തന്നെ ഇത്ര സംതൃപ്തരായി അനുഭവിക്കുന്ന ജനതയും ലോകത്തിൽ വേറെയില്ല. സമുദായാഭിവൃദ്ധിയെ പ്രത്യക്ഷമായി പ്രതിബന്ധിക്കുന്ന ആചാരങ്ങൾ തന്നെ ആദ്യമെങ്ങിനെയോ നടപ്പായിപ്പോയാൽ,അതിനടിയിൽ ചില കല്പിതപ്രമാണങ്ങൾ കുത്തിക്കടത്തിയുറപ്പിച്ചു്വെച്ചു് സമുദായാഭിമാനധ്വജമെന്നപോലെ പ്രതിഷ്ഠ നൽകിക്കഴിയും. വഴിയേതന്നെ, അതിന്മേൽ മതമുദ്ര പതിച്ചു്, ആർക്കും അണഞ്ഞുകൂടാത്ത ദിവ്യപരിശുദ്ധ വസ്തുവാക്കി വെക്കയും ചെയ്യും. ഇന്ത്യയിലെ ഏതൊരാചാരവും, ഏതൊരുവിശ്വാസവും, സാധാരണമായുള്ള ദിനകൃത്യങ്ങൾ തന്നെയും മതാധികാരത്തിനുൾപ്പെട്ടിരിക്കുന്നു. മതമാവട്ടെ സർവ്വേശ്വരകൃതവുമാണു്. ആചാരലംഘനത്തെപ്പറ്റി വിചാരിക്കപോലും ചെയ്താൽ ഈശ്വരനിന്ദയെന്ന മഹാ പാപത്തിനു് അവർ അർഹനായി ! പാശ്ചാത്യ മത പുരോഹിതന്മാർക്കു് രാജ്യഭരണാവകാശമുണ്ടായിരുന്ന പഴയകാലത്തു് അവർക്കുതന്നെയും വിസ്മയിച്ചു പോകാവുന്ന അത്ര അധികാരശക്തി ഇവിടത്തെ വൈദികന്മാർക്കുണ്ടു്. ആചാരങ്ങളുടെയെല്ലാം സൃഷ്ടി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/94&oldid=152504" എന്ന താളിൽനിന്ന് ശേഖരിച്ചത്