ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൦

ന്നെടുത്തോളംകാലം സമുദായശ്രേയസ്സിനു് നിലകിട്ടുകയില്ല. അതുകൊണ്ടാണു് മലബാറി ആചാരപരിഷ്കൃതിയിൽ സ്ത്രീ ജനവിഷയത്തിൽത്തന്നെ പ്രവേശിച്ചതു്. പുരുഷന്മാർക്കിടയിൽ പരിഷ്കൃതവിദ്യാഭ്യാസം ക്രമ പ്രവൃദ്ധമായി വ്യാപിച്ചു തുടങ്ങീട്ടും പൂർവ്വാചാരങ്ങളൊന്നും നിലയിളകാതെതന്നെ നിൽക്കുന്നതു് അവയ്ക്കു് സ്ത്രീഹൃദയത്തിൽ സുരക്ഷിതസ്ഥാനം സിദ്ധിക്കകൊണ്ടാണു്. അവയെ അവിടെ നിന്നുകൂടിയും അകറ്റാതിരുന്നാൽ, പുരുഷന്മാരുടെ ഈ വക പരിശ്രമങ്ങൾകൊണ്ടു് സമുദായം നിർമ്മലമാകുമെന്നു് ആർക്കും പ്രതീക്ഷിക്കാവുന്നതല്ല. പലപലകുടുംബങ്ങൾ കൂടിയതാണല്ലോ സമുദായം. അമ്മ, ഭാര്യ എന്നീ സ്ത്രീകളെക്കൊണ്ടാണു് കുടുംബം സൃഷ്ടമായിരിക്കുന്നതു്. അവർതന്നെയാണു് അതാതുകുടുംബത്തിൽ സർവ്വാധികാരശക്തിയോടേ പരാനധീനകളായി വിജയിക്കുന്നതും. തങ്ങൾക്കുള്ള ഈ ശക്തി ആചാരബദ്ധരായ ഇവർ ദുഷ്പഥത്തിൽ വിനിയോഗിച്ചുകളയുന്നു. ദുരധികാരപ്രമത്തതയും, ദുരാചാരതല്പരതയും, രണ്ടും ചേർന്നാൽ അങ്ങിനെയുള്ളവരെ വശീകരിക്കുവാൻ പരിഷ്ക്കാരാഭിനിവേശത്തിനുണ്ടോ ശക്തി? "ചക്രവർത്തി മഹാരാജാവു തിരുമനസ്സിലേ പ്രതിപുരുഷനായ വൈസറായിയെ കൂടിയും ചിലകാര്യങ്ങളിൽ പരിഗണിക്കാതെ നില്പാൻ എനിക്കു ധൈര്യമുണ്ടു്, എന്നാൽ, ഏതുകാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/99&oldid=152509" എന്ന താളിൽനിന്ന് ശേഖരിച്ചത്