ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭൂലോകത്തു ജീവന്റെ ഉൽപത്തി


5


ഗ്രഹിച്ചിട്ടുള്ളവയെ ജഡമെന്നു പറയുന്നു. പാറകൾക്കോ ലോഹങ്ങൾക്കോ ഉൽപത്തിയും വിനാശവും കാണായ്ക യാൽ അവയെ നാം ജഡങ്ങളായി ഗണിക്കുന്നു. ഇങ്ങ നെ നോക്കുമ്പോൾ മനുഷ്യരും തിര്യക്കുകളായ പക്ഷിമൃ ഗാദികളും ജീവനുള്ളവ എന്നു സ്പഷ്ടം തന്നെ. വൃക്ഷലതാ ദികളായ ഉൽഭിത്തുകൾ ഉൽപദിക്കയും നശിക്കയും ചെ ന്നതുകൊണ്ടു ജീവനുള്ളവയാകുന്നു. മനുഷ്യരും തിര്യഗ്‌ജാ തികളും ചരങ്ങളാണെന്നും ഉത്ഭിത്തുകൾ, അതായതു വൃക്ഷലതാദികൾ, അചരങ്ങളാണെന്നുമുള്ള വ്യത്യാസമേ ഇവ തമ്മിലുള്ളു. മറ്റു ജീവികളേപ്പോലെ ഉഉത്ഭിത്തുകളും ശ്വസിക്കയും ആഹരിക്കയും വർദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്നുണ്ടു്. അചരങ്ങളായ ജീവികൾ ശ്വസിക്കയും ആഹരിക്കയും ചെയ്യുന്നതു വ്യക്തമല്ലെങ്കിലും വിശദീകരി ക്കാവുന്നതാണു്.

മനുഷ്യർ, തിര്യക്കുകൾ, ഉത്ഭിത്തുകൾ എന്നു ചുരു ങ്ങിയപക്ഷം മൂന്നുതരം ജീവികൾ ഉണ്ടെന്നു നാം കണ്ടുവ ല്ലൊ. ഭൂലോകത്ത് ഇവയിലേതാണ് ആദ്യമാവിർഭവി ച്ചതെന്ന സംഗതി ജിജ്ഞാസയ്ക്കു വിഷയമാകുന്നു. ഭൂഗോ ളം മുഴുവൻ ഒരു കാലത്തു് അത്യുഷ്ണംകൊണ്ടു വളരെ തപ മായി ദ്രവപ്രായത്തിലായിരുന്നെന്നു ശാസ്ത്രജ്ഞന്മാർ സ മർത്ഥിക്കുന്നു. അക്കാലത്തു ഭൂലോകത്തു ജലമുണ്ടായിരി ക്കാൻ തരമില്ല. വേണ്ടപോലെ ചൂടുപിടിച്ചാൽ വെള്ളം ആവിയായിപ്പോകുമെന്നു നമുക്ക് അനുഭവസിദ്ധമാണ ല്ലൊ. അതുകൊണ്ടാണു് ഭൂമിയുടെ തപ്താവസ്ഥയിൽ ജ ലമുണ്ടായിരിക്കയില്ലെന്നു പറഞ്ഞതു്.നമ്മുടെ ഗോള ത്തിൽ വ്യാപിച്ചിരുന്ന ചൂടു കാലക്രമേണ കുറഞ്ഞുകുറ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/11&oldid=223287" എന്ന താളിൽനിന്ന് ശേഖരിച്ചത്