ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം പാഠപുസ്തകം ഞ്ഞു ഭൂമിയുടെ ഉപരിഭാഗങ്ങൾ തണത്തുതുടങ്ങി. ഭൂഗോ ളത്തെ ആവരണം ചെയ്തിരിക്കുന്ന വായുമണ്ഡലത്തിലു ണ്ടായിരുന്ന നീരാവി തണുപ്പുതട്ടി, ജലമായി ഘനീഭവിച്ചു പെരുമഴപോലെ പൊഴിഞ്ഞു , ഭൂപഷ്ഠത്തിൽ വിസ്താ രമേറിയ കുഴികളായിട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ ഒഴു കിക്കൂടി, സമുദ്രങ്ങളുത്ഭവിച്ചതായി വിചാരിക്കേണ്ടിയി രിക്കുന്നു. അഗ്നിയിലോ അനച്ചവെള്ളത്തിലോ പ്രാണി കൾ ജീവിച്ചിരിക്കയില്ല. അതുകൊണ്ടു ഭൂമി തപ്തമായും സമുദ്രജലം ചൂടുപിടിച്ചും കിടന്ന കാലത്തു ഒരു ജീവിയും ഭൂ ലോകത്തുണ്ടായിരുന്നിരിക്കയില്ല. തന്നിമിത്തം പ്രാണി കൾ ജീവിക്കത്തക്കവിധം ജലവും സ്ഥലവും തണുത്ത ശേഷമല്ലാതെ ജീവനു ഭൂലോകത്തു പ്രവേശമുണ്ടായിട്ടി ല്ലെന്നു അനുമാനിക്കുന്നതിൽ അപാകമില്ല. ഭൂമിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ധ്രുവപ്രദേശങ്ങളിൽ ആ ദിത്യനിൽനിന്നു ചൂടും പ്രകാശവും ലഘുവായി മാത്ര മേ തട്ടുന്നു. അതുകൊണ്ടു ധ്രുവപ്രദേശങ്ങൾ മറ്റു ഭൂ ഭാഗങ്ങളെക്കാൾ മുമ്പുതന്നെ ശീതളമായിരിക്കണം. അ ങ്ങനെ നോക്കുമ്പോൾ ഉത്തരധ്രുവത്തിന്റെയോ ദക്ഷിണ ധ്രുവത്തിന്റെയോ സമീപമായിരിക്കണം ആദ്യമേ ഭൂമിയിൽ ജീവൻ ഉൽപന്നമായതെന്നും വന്നുകൂടുന്നു. ജീവധാരണത്തിനു് അവശ്യം ആഹാരവും വായുവും ജലവും നമുക്കു വേണ്ടിയിരിക്കുന്നു. ആഹാരമില്ലെങ്കിൽ പട്ടിണി കിടന്നും, വായുവില്ലെങ്കിൽ ശ്വസിക്കുവാൻ വി ഷമിച്ചും, ജലമില്ലെങ്കിൽ ദാഹം കൊണ്ടും മനുഷ്യരുൾപ്പ ടെയുള്ള സകലപ്രാണികളും മരിച്ചുപോകുന്നു. ഉൽഭിത്തുക ളുടെ കാര്യവും ഇങ്ങനെ തന്നെ. ആഹാരമില്ലെങ്കിൽ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/12&oldid=223426" എന്ന താളിൽനിന്ന് ശേഖരിച്ചത്